റിലീസിനുമുന്നേ വൻ തുക, സൂര്യ 46ന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി- റിപ്പോര്‍ട്ട്

Published : Jul 07, 2025, 02:03 PM IST
Suriya

Synopsis

വെങ്കി അറ്റ്‍ലൂരിയാണ് സംവിധാനം നിര്‍വഹിക്കുന്നത്.

ലക്കി ഭാസ്‍കര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് വെങ്കി അറ്റ്‍ലൂരി. വെങ്കി അറ്റ്‍ലൂരിയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ സൂര്യ നായകനാകുമ്പോള്‍ മലയാളി നടി മമിത നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂര്യ 46 എന്ന് താല്‍ക്കാലികമായി പേരിട്ട സിനിമ ഒരു ഹാപ്പി ഫാമിലി സിനിമയായിരിക്കും എന്ന് വെളിപ്പെടുത്തിയിരുന്നു വെങ്കി അറ്റ്‍ലൂരി. സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് (ഒടിടി റൈറ്റ്സ്‍ വിറ്റത് 85 കോടിക്കാണെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്..

സൂര്യ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാകുമ്പോള്‍ ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ നായികയും ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിച്ച റെട്രോ സാമ്പത്തികമായി പരാജയമായിരുന്നു.

ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത് പ്രവീണ്‍ രാജ. സ്റ്റണ്ട്സ് കെച്ച ഖംഫക്ഡേ ആണ്, 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം, മേക്കപ്പ് വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍ സുറെന്‍ ജി, അഴകിയകൂത്തന്‍, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമര്‍ മുഹമ്മദ് സുബൈര്‍, സ്റ്റില്‍സ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈന്‍സ് ടൂണെ ജോണ്‍, കളറിസ്റ്റ് സുരേഷ് രവി, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബി സെന്തില്‍ കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഗണേഷ് പി എസ് എന്നിവരാണ്.

സൂര്യ നായകനായി റെട്രോയ്‍ക്ക് മുമ്പെത്തിയ ചിത്രം കങ്കുവ ആണ്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നെങ്കിലും ബജറ്റ് പരിഗണിക്കുമ്പോള്‍ വൻ വിജയമാകാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. സംവിധാനം സിരുത്തൈ ശിവയാണ് നിര്‍വഹിച്ചത്. ടൈറ്റില്‍ റോളിലായിരുന്നു കങ്കുവയില്‍ സൂര്യയുണ്ടായിരുന്നത്. വൻ ഹൈപ്പില്‍ എത്തിയ സൂര്യയുടെ ചിത്രം പ്രതീക്ഷിച്ച വിജയമായില്ല. വെട്രിവേല്‍ പളനിസ്വാമിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ദേവി ശ്രീ പ്രസാദാണ് സംഗീതം സംവിധാനം നിര്‍വഹിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

100-ാം ചിത്രത്തിന് മുന്‍പ് മോഹന്‍ലാലിന് ആക്ഷന്‍ പറയാന്‍ പ്രിയദര്‍ശന്‍; ക്ലാസിക് കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്
'ധുരന്ദറിലെ ആ ഗാനം ചിത്രീകരിച്ചത് എന്റെ ആർത്തവദിനങ്ങളിൽ..'; തുറന്നുപറഞ്ഞ് അയേഷ ഖാൻ