ധ്യാൻ ശ്രീനിവാസന്റെ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് വിവരങ്ങള്‍

Published : Jul 07, 2025, 11:41 AM IST
Dhyan Sreenivasan

Synopsis

ധ്യാൻ ശ്രീനിവാസന്റെ ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ ഒടിടി റിലീസ് അപ്‍ഡേറ്റ് പുറത്ത്.

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ആണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. മികച്ച അഭിപ്രായം ചിത്രത്തിന് നേടാനായിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ വൈകാതെ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഒടിടിയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്‍ണനും രാഹുൽ ജിയും ചേർന്നാണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്‍തിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ടോവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായി യുവതാരം സിജു വിത്സനും വേഷമിട്ട ചിത്രത്തിന്റെ താരനിരയിൽ സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയരായ അൽ അമീൻ ഗ്യാങ്ങും ഭാഗമായിരുന്നു.

ഛായാഗ്രഹണം പ്രേം അക്കാട്ടുവാണ് നിര്‍വഹിച്ചത്,

ശ്രയാന്റി, സംഗീതം - റമീസ് ആർസീ, എഡിറ്റിംഗ്- ചമൻ ചാക്കോ, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് എൻജിനീയർ- അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം- നിസാർ റഹ്‌മത്, മേക്കപ്പ്- ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കൽ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.  പ്രൊഡക്ഷൻ ഹൗസിന്റെ പേര് കേട്ട് തിയേറ്ററുകളിലേക്ക് ആളുകൾ എത്തുന്ന മലയാളത്തിലെ അപൂര്‍വ്വം നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി