
കമല്‍ ഹാസന്‍ ചിത്രങ്ങളിലെ കോമഡി റോളുകളിലൂടെ പ്രശസ്തനായ നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66 വയസ് ആയിരുന്നു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതിയുടെ സഹോദരനാണ്. നടന്‍ എന്നതിന് പുറമെ സിനിമയുടെ മറ്റ് മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അസിസ്റ്റന്‍റ് ഡയറക്ടര്‍, സൌണ്ട് ഡിസൈനര്‍, ലൈന്‍ പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
സന്താന ഭാരതിയും പി വാസുവും ചേര്‍ന്ന് സംവിധാനം ചെയ്ത്, 1981 ല്‍ പുറത്തെത്തിയ പന്നീര്‍ പുഷ്പങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി നടനായി അരങ്ങേറ്റം കുറിച്ചത്. കമല്‍ ഹാസന്‍ നായകനായ 1980 കളിലെയും തൊണ്ണൂറുകളിലെയും ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് ശിവാജിയെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തിയത്. അപൂര്‍വ്വ സഹോദരങ്ങള്‍, മൈക്കള്‍ മദന കാമരാജന്‍, അന്‍പേ ശിവം, ഉന്നൈപ്പോല്‍ ഒരുവന്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കമല്‍ ഹാസന്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ച ലോകേഷ് കനകരാജ് ചിത്രം വിക്രത്തിലും ശിവാജിക്ക് വേഷമുണ്ടായിരുന്നു. ഇന്നലെ പുറത്തെത്തിയ യോഗി ബാബു ചിത്രം ലക്കി മാനിലും ആര്‍ എസ് ശിവാജി അഭിനയിച്ചിട്ടുണ്ട്. സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ഹരീഷ് കല്യാണിന്‍റെ ദരള പ്രഭു, സൂരറൈ പോട്ര്, ഗാര്‍ഗി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
ALSO READ : 'ജയിലറി'നെ മലര്‍ത്തിയടിച്ചോ 'ഗദര്‍ 2'? മൂന്നാഴ്ചത്തെ ആഗോള കളക്ഷന്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ