ബജറ്റ് പ്രതീക്ഷിച്ചതിന്‍റെ 16 ഇരട്ടി! 'വിടുതലൈ'ക്ക് ചെലവായ തുക വെളിപ്പെടുത്തി വെട്രിമാരന്‍

Published : Dec 11, 2023, 10:20 PM IST
ബജറ്റ് പ്രതീക്ഷിച്ചതിന്‍റെ 16 ഇരട്ടി! 'വിടുതലൈ'ക്ക് ചെലവായ തുക വെളിപ്പെടുത്തി വെട്രിമാരന്‍

Synopsis

സൂരിയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പിരീഡ് ആക്ഷന്‍ ക്രൈം ത്രില്ലര്‍

പുതുതലമുറ തമിഴ് സംവിധായകനിരയില്‍ സിനിമകളുടെ ഉള്ളടക്കം കൊണ്ടും അവതരണരീതികൊണ്ടുമൊക്കെ തന്‍റേതായ ഇടമുണ്ടാക്കിയെടുത്ത ആളാണ് വെട്രിമാരന്‍. 2007 ല്‍ ധനുഷ് നായകനായ പൊല്ലാതവനിലൂടെ അരങ്ങേറ്റം കുറിച്ച വെട്രിമാരന്‍ ഇതിനകം ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്‍തു. ഈ വര്‍ഷം പുറത്തെത്തിയ വിടുതലൈ പാര്‍ട്ട് 1 ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തെത്തിയ ചിത്രം. ഇപ്പോഴിതാ ആ ചിത്രത്തിന്‍റെ നിര്‍മ്മാണവേളയില്‍ നേരിട്ട ചില പ്രത്യേക സാഹചര്യങ്ങളെക്കുറിച്ച് പറയുകയാണ് അദ്ദേഹം. ബജറ്റ് പ്രതീക്ഷിച്ചതിന്‍റെ പല മടങ്ങ് വര്‍ധിച്ചതിനെക്കുറിച്ചാണ് അത്.

സൂരിയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പിരീഡ് ആക്ഷന്‍ ക്രൈം ത്രില്ലറിന്‍റെ നിര്‍മ്മാണം എല്‍റെഡ് കുമാര്‍ ആയിരുന്നു. നാല് കോടി രൂപയ്ക്ക് തീര്‍ക്കാനാവുമെന്ന് ആരംഭത്തില്‍ കരുതിയിരുന്ന ചിത്രമാണ് ഇതെന്ന് പറയുന്നു വെട്രിമാരന്‍. എന്നാല്‍ ചിത്രത്തിനായുള്ള സെറ്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍ത്തന്നെ 20 ദിവസം കൊണ്ട് 10 ശതമാനം സീനുകളേ പൂര്‍ത്തിയാക്കാന്‍ സാധിക്കൂവെന്ന് താന്‍ മനസിലാക്കിയെന്നും. ഉപകരണങ്ങള്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനാണ് ബജറ്റിന്‍റെ 70 ശതമാനവും ചെലവായത്. നിശ്ചയിച്ച ബജറ്റില്‍ ചിത്രം പൂര്‍ത്തിയാകില്ലെന്ന് മനസിലായപ്പോള്‍ അക്കാര്യം നിര്‍മ്മാതാവിനെ അറിയിച്ചെന്നും അദ്ദേഹം പറയുന്നു.

വിടുതലൈ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച് മറ്റൊരു ചിത്രം നോക്കാമെന്നുപോലും അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ഈ പ്രോജക്റ്റിന് അതിനകം മുടക്കിയ സമയവും ഊര്‍ജ്ജവും പണവുമൊക്കെ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ക്കത് ഉപേക്ഷിക്കാന്‍ തോന്നിയില്ല. ചെലവ് കുറയ്ക്കാന്‍ ലൊക്കേഷന്‍ മാറ്റുന്നതിനെക്കുറിച്ചായി പിന്നെ ചിന്ത. എന്നാല്‍ അവിടെ ഞങ്ങള്‍ ഉദ്ദേശിച്ച റിസല്‍ട്ട് കിട്ടുമായിരുന്നില്ല. എന്നാല്‍ വിജയ് സേതുപതി രക്ഷകനായി എത്തി. ഒരു മികച്ച തുകയ്ക്ക് ചിത്രം കച്ചവടമാക്കിയത് അദ്ദേഹമാണ്. 120 ദിവസം ചിത്രീകരിച്ചതിന് ശേഷമാണ് ചിത്രം രണ്ട് ഭാഗങ്ങളായി ഇറക്കാന്‍ തീരുമാനിച്ചത്. അതിനനുസരിച്ച് തിരക്കഥയില്‍ ചില തിരുത്തലുകളും നടത്തി. ചിത്രത്തിന്‍റെ രണ്ടാംഭാഗം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനിയത് ഫെസ്റ്റിവലുകളിലേക്കുള്ള യാത്ര ആരംഭിക്കുമെന്നും വെട്രിമാരന്‍ പറയുന്നു. 2024 തുടക്കത്തിലാവും വിടുതലൈ പാര്‍ട്ട് 2 പുറത്തെത്തുക.

ALSO READ : 'ഇനി ഐഎഫ്എഫ്‍കെയിലേക്ക് വരുന്നുണ്ടെങ്കില്‍'; ഒരിക്കല്‍ എടുത്ത തീരുമാനത്തെക്കുറിച്ച് ജിയോ ബേബി

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ