'വേട്ടൈക്കാരന്‍' സംവിധായകന്‍ ബാബു ശിവന്‍ അന്തരിച്ചു

Published : Sep 17, 2020, 11:07 AM ISTUpdated : Sep 17, 2020, 05:19 PM IST
'വേട്ടൈക്കാരന്‍' സംവിധായകന്‍ ബാബു ശിവന്‍ അന്തരിച്ചു

Synopsis

ഞായറാഴ്‍ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഡയാലിസിസ് നടത്തിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു

ചെന്നൈ: തമിഴ് സംവിധായകന്‍ ബാബു ശിവന്‍ (54) അന്തരിച്ചു. വിജയ് നായകനായ ആക്ഷന്‍ ചിത്രം 'വേട്ടൈക്കാരന്‍' (2009) അദ്ദേഹം സംവിധാനം ചെയ്ത ഒരേയൊരു ചിത്രം. കരള്‍-വൃക്ക സംബന്ധമായ അസുഖത്തിനൊപ്പം ശ്വസനസംബന്ധമാ അസ്വസ്ഥതകളും ഉണ്ടായിരുന്നു. ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഡയാലിസിസ് നടത്തിയിരുന്നെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു.

 

ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ചെന്നൈ മടമ്പാക്കത്തായിരുന്നു ബാബു ശിവന്‍റെ താമസം. ഞായറാഴ്ച നീറ്റ് പരീക്ഷയുണ്ടായിരുന്ന മക്കള്‍ക്കൊപ്പം ഭാര്യയും പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു അദ്ദേഹം. താംബരത്തുള്ള ആശുപത്രിയില്‍ ആദ്യം കൊണ്ടുപോയെങ്കിലും കൊവിഡ് ചികിത്സാകേന്ദ്രം ആയിരുന്നതിനാല്‍ അവിടെ പ്രവേശനം ലഭിച്ചില്ല. പിന്നീട് മറ്റൊരു സ്വകാര്യാശുപത്രില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‍ച രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി. ഇവിടെയാണ് ഡയാലിസിസ് നടത്തിയത്. കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവ് ആയിരുന്നു.

സംവിധായകന്‍ ധരണിയുടെ അസിസ്റ്റന്‍റ് ആയാണ് ബാബു ശിവന്‍ സിനിമാജീവിതം ആരംഭിക്കുന്നത്. ധരണി സംവിധാനം ചെയ്ത വിജയ് ചിത്രം കുരുവിയുടെ രചയിതാവായിരുന്ന അദ്ദേഹം മറ്റൊരു വിജയ് ചിത്രമായിരുന്ന ഭൈരവയുടെ കഥാ ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സ്ത്രീകൾ സ്ട്രിക്റ്റ് ആയാൽ ആരും ഉപദ്രവിക്കില്ലെന്ന്' ചിരഞ്ജീവി; പൂജ ഹെഗ്‌ഡെയെ അനുവാദമില്ലാതെ കെട്ടിപിടിക്കുന്ന പഴയ വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ
എറണാകുളത്തപ്പന് മുന്നിൽ മനംനിറഞ്ഞ് 'മമ്മൂക്ക'; മഹാ അന്നദാനത്തിന് തുടക്കമിട്ട് താരം