'കിഴക്കൻ യൂറോപ്പിലെ കാടുകളില്‍ എവിടെയോ', സര്‍ദാര്‍ ഉദ്ധത്തിലെ ഫോട്ടോ പങ്കുവെച്ച് നടൻ വിക്കി കൗശല്‍

Web Desk   | Asianet News
Published : Oct 08, 2021, 05:27 PM IST
'കിഴക്കൻ യൂറോപ്പിലെ കാടുകളില്‍ എവിടെയോ', സര്‍ദാര്‍ ഉദ്ധത്തിലെ ഫോട്ടോ പങ്കുവെച്ച് നടൻ വിക്കി കൗശല്‍

Synopsis

സര്‍ദാര്‍ ഉദ്ധത്തിലെ പുതിയ ഫോട്ടോ പങ്കുവെച്ച് വിക്കി കൗശല്‍.  

വിക്കി കൗശല്‍ (Vicky Kaushal) നായകനാകുന്ന ചിത്രമാണ് സര്‍ദാര്‍ ഉദ്ധം (Sardar Udham). ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സര്‍ദാര്‍ ഉദ്ധമെന്ന ചിത്രത്തിലെ പുതിയൊരു ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ്.

വിക്കി കൗശല്‍ തന്നെയാണ് ചിത്രത്തിലെ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്. കിഴക്കൻ യൂറോപ്പിലെ കാടുകളില്‍ എവിടെയോ 1933ല്‍ എന്നാണ് വിക്കി കൗശല്‍ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. വിക്കി കൗശലിന്റെ പുതിയ ഫോട്ടോയും എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.  ഉദ്ധം സിംഗിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുക. 

സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിലെ വിക്കി  കൗശലിന്റെ ലുക്ക് ഓണ്‍ലൈനില്‍ വലിയ തരംഗമായിരുന്നു.

സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിലെ വിക്കി കൗശലിന്റെ പ്രകടനം ഏറെ പ്രതീക്ഷയോടെയാണ് സിനിമപ്രേക്ഷകര്‍ നോക്കിക്കാണുന്നത്. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു  ഉദ്ധം സിംഗ്. സൂപ്പര്‍ താരം ചിരഞ്‍ജീവിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉദ്ധം സിംഗ് എന്ന ചിത്രം ഒക്ടോബര്‍ 16ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി