കത്രീന കൈഫിന്റെ 'ഫോണ്‍ ഭൂത്' കണ്ട് റിവ്യുവുമായി വിക്കി കൗശല്‍

Published : Nov 02, 2022, 02:40 PM IST
കത്രീന കൈഫിന്റെ 'ഫോണ്‍ ഭൂത്' കണ്ട് റിവ്യുവുമായി വിക്കി കൗശല്‍

Synopsis

കത്രീന കൈഫ് നായികയാകുന്ന ചിത്രമാണ് 'ഫോണ്‍ ഭൂത്'.  

കത്രീന കൈഫ് നായികയാകുന്ന പുതിയ ചിത്രമാണ് ഫോണ്‍ ഭൂത്. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ നാലിന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രിവ്യു കണ്ട് അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കത്രീന കൈഫിന്റെ ഭര്‍ത്താവ് കൂടിയായ വിക്കി കൗശല്‍.

ചിത്രം രസകരവും ക്രേസിയുമാണെന്നും തിയറ്ററുകളില്‍ പോയി ചിരിക്കൂവെന്നുമാണ് വിക്കി കൗശല്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.  രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

'മേരി ക്രിസ്‍മസ്' എന്ന ചിത്രവും കത്രീന കൈഫിന്റേതായി റിലീസ് ചെയ്യാനുണ്ട്. ശ്രീരാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില് നായകനായി അഭിനയിക്കുന്നത്. സഞ്‍ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാര്‍, കവിൻ ജയ് ബാബു, ഷണ്‍മുഖരാജൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഇഷാൻ ഖട്ടര്‍ നായകനാകുന്ന പുതിയ സിനിമ 'പിപ്പ' ആണ്. രാജ് കൃഷ്‍ണ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിഗേഡിയര്‍ ബല്‍റാം സിംഗ് മേഫ്‍തെ 1971 ഇന്ത്യാ - പാക്കിസ്ഥാൻ യുദ്ധത്തെ കുറിച്ച് എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കിയുള്ള സിനിമയാണ് 'പിപ്പ'. മൃണാള്‍ താക്കൂര്‍ നായികയാകുന്ന ചിത്രം 2022 ഡിസംബര്‍ രണ്ടിന് ആണ് റിലീസ് ചെയ്യുക. 'ഫോണ്‍ ഭൂതി'ല്‍ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നന്ന സിദ്ധാര്‍ഥ് ചതുര്‍വേദിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ 'ഗെഹരായിയാം' ചര്‍ച്ചയായിരുന്നു. ശകുൻ ബത്രയാണ് ചിത്രം സംവിധാനം ചെയ്‍തത്. സിദ്ദാര്‍ഥ് ചതുര്‍വേദിക്കൊപ്പം ദീപിക പദുക്കോണ്‍ ആയിരുന്നു കേന്ദ്ര കഥാപാത്രമായി അഭിനയിച്ചത്.

Read More: വൻ തിരിച്ചുവരവിനായി ഷാരൂഖ് ഖാൻ, ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങള്‍

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ