കാത്തിരിപ്പിനൊടുവില്‍ അപ്‍ഡേറ്റ്, സാം ബഹദുര്‍ ടീസര്‍ ലോകകപ്പിനിടെയും പ്രദര്‍ശിപ്പിക്കും

Published : Oct 10, 2023, 04:26 PM IST
കാത്തിരിപ്പിനൊടുവില്‍ അപ്‍ഡേറ്റ്, സാം ബഹദുര്‍ ടീസര്‍ ലോകകപ്പിനിടെയും പ്രദര്‍ശിപ്പിക്കും

Synopsis

വിക്കി കൗശലാണ് നായകൻ.

വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമാണ് സാം ബഹദുര്‍. സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍. ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ. വിക്കി കൗശലിന്റെ സാം ബഹദുര്‍ സിനിമയുടെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ഒക്ടോബര്‍ 13ന് വിക്കിയുടെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടും. പിറ്റേദിവസം ലോകകപ്പ് ടൂര്‍ണമെന്റിലെ ഇന്ത്യാ പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിലും സാം ബഹദുര്‍ ടീസര്‍ പ്രദര്‍ശിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം  മേഘ്‍ന ഗുല്‍സാര്‍ ആണ്. ജയ് ഐ പട്ടേലാണ് ഛായാഗ്രാഹണം.

സാന്യ മല്‍ഹോത്ര നായികയായും എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്‍ക്ക്, ജസ്‍കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹൻ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിൻസണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്‍ടൻ, ടഷി, നീരജ്, വികാസ് ഹൃത്, അലക്സാണ്ടര്‍ ബോബ്‍കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിടുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് ചിത്രത്തില്‍ ഫാത്തിമ സന ഷെയ്‍ഖ് വേഷമിടുന്നത്. റോണി സ്‍ക്ര്യൂവാല നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസര്‍ അങ്കിത്, ബന്റൂ ഖന്ന, വിക്കി മഖു, അമിത് മേഹ്‍ത, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ പഷണ്‍ ജാല്‍, പോസ്റ്റര്‍ പ്രൊഡ്യൂസര്‍ സഹൂര്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ പ്രഫുല്‍ ശര്‍മ, രവി തിവാരി എന്നിവരാണ്. വിക്കി കൗശലിന്റെ പുതിയ ചിത്രത്തിന്റെ സംഗീതം ശങ്കര്‍ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ്.

ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ ഇന്ത്യയെ പക്കിസ്ഥാന് എതിരെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ലഭിച്ചു. എന്തായാലും സാം മനേക്ഷായുടെ ജീവിതം സിനിമയില്‍ എങ്ങനെയായിരിക്കും ചിത്രീകരിക്കുക എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍.

Read More: വാലിബനാകുന്ന മോഹൻലാല്‍, വര്‍ക്കൗട്ടിനൊപ്പം എഐ ഫോട്ടോകളും ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പരിപാടിക്കെത്തിയ കാണികളോട് വേടന്‍റെ ഉപദേശം; 'ഇലക്ഷൻ വരാൻ പോകുന്നു, നോക്കി വോട്ട് ചെയ്യുക, നോക്കി വോട്ട് ചെയ്യുക'
കാൻസർ വേദനയിലും ആ കണ്ണുകളിൽ തോൽവിയുടെ നിഴൽ ഞാൻ കണ്ടിട്ടില്ല: ശിഷ്യയെ കുറിച്ച് ആശാ ശരത്ത്