അതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു അഭ്യൂഹം പരന്നത്. ഭോല ശങ്കര്‍ നിര്‍മ്മാതാക്കളോട് തന്‍റെ പ്രതിഫലമായ 65 കോടി പൂര്‍ണ്ണമായി നല്‍കണം എന്ന് ചിരഞ്‍ജീവി നിര്‍ദേശിച്ചുവെന്നാണ് വിവരം.
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം ചിരഞ്‍ജീവിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഭോല ശങ്കര്‍. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്. 100 കോടിക്ക് അടുത്ത് ചിലവുള്ള ചിത്രം ബോക്സോഫീസില്‍ 50 കോടിയില്‍ എത്തുമോ എന്ന ആശങ്കയിലാണ് ടോളിവുഡ്. അതേ സമയം തെലുങ്ക് നാടുകളില്‍ പോലും ചിരഞ്‍ജീവി ചിത്രത്തെക്കാള്‍ മികച്ച പ്രതികരണം രജനി ചിത്രം ജയിലര്‍ ഉണ്ടാക്കുന്നുമുണ്ട്.
അതേ സമയം ചിരഞ്‍ജീവി ചിത്രത്തിന്‍റെ പ്രതിഫലം വാങ്ങിയില്ലെന്നും. അല്ലാതെ തന്നെ ചിത്രത്തിന് 100 കോടി ചിലവുണ്ടെന്നാണ് നേരത്തെ നിര്‍മ്മാതാക്കള്‍ പറഞ്ഞത്. അതിനിടെയാണ് ചിത്രം ഇറങ്ങി വലിയ പരാജയത്തിലേക്ക് നീങ്ങുന്നത്. സ്വതന്ത്ര്യദിനത്തില്‍ ചിത്രത്തിന് ലഭിച്ച കളക്ഷന്‍ 75 ലക്ഷം മാത്രമാണ്. ഒരു അവധിദിനത്തില്‍ ചിരഞ്‍ജീവി ചിത്രം നേടിയ ഏറ്റവും മോശം കളക്ഷനുകളില്‍ ഒന്നാണ് ഇത്.
അതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു അഭ്യൂഹം പരന്നത്. ഭോല ശങ്കര്‍ നിര്‍മ്മാതാക്കളോട് തന്‍റെ പ്രതിഫലമായ 65 കോടി പൂര്‍ണ്ണമായി നല്‍കണം എന്ന് ചിരഞ്‍ജീവി നിര്‍ദേശിച്ചുവെന്നാണ് വിവരം. പണമായോ മറ്റോ കൈമാറുന്നതിന് പകരം നിര്‍മ്മാതാക്കളുടെ കോടികള്‍ വിലമതിക്കുന്ന ഫാം ഹൌസ് കൈമാറ്റം ചെയ്താല്‍ മതിയെന്നാണ് തെലുങ്കിലെ മെഗാസ്റ്റാര്‍ പറഞ്ഞത് എന്നായിരുന്നു അഭ്യൂഹം.
നിലവില്‍ ഭോല ശങ്കര്‍ ചിത്രത്തിന്‍റെ പേരില്‍ ഏറെ ട്രോളുകള്‍ നേരിടുന്ന ചിരഞ്‍ജീവിക്കെതിരെ ശക്തമായ മീമുകളും വാര്‍ത്തകളും ഈ അഭ്യൂഹത്തിന് പിന്നാലെ പരന്നു. എന്നാല്‍ ഇതിന് വിശദീകരണവുമായി ഇപ്പോള്‍ നിര്‍മ്മാതാക്കളില്‍ ഒരാള്‍ എത്തിയിരിക്കുകയാണ്.
എ കെ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ രാമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മ്മിച്ചത്. എ കെ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ പങ്കാളി അനില്‍ സുങ്കരയാണ് ഇപ്പോള്‍ ഇപ്പോള്‍ പുറത്തുവരുന്ന അഭ്യൂഹം നേരിട്ട് പരാമര്‍ശിക്കാതെ വിശദീകരണം നല്‍കിയിരിക്കുന്നത്. ഇത്തരം അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹതിമാണെന്നും ചിരഞ്‍ജീവി അത്തരത്തില്‍ ഒരു വ്യക്തിയല്ലെന്നും അദ്ദേഹവുമായി ചേര്‍ന്ന് വീണ്ടും ചിത്രം ചെയ്യുമെന്നും അനില്‍ സുങ്കര പറയുന്ന വാട്ട്സ്ആപ്പ് ചാറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താന്‍ യുഎസിലേക്കുള്ള ഫ്ലൈറ്റില്‍ പോകാനിരിക്കുകയാണെന്നും പിന്നീട് ഇതില്‍ സംസാരിക്കാമെന്നുമാണ് ചിരഞ്‍ജീവി ഫാന്‍സ് പ്രചരിപ്പിക്കുന്ന സ്ക്രീന്‍ ഷോട്ടില്‍ പറയുന്നത്.
എ കെ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ കഴിഞ്ഞ പടവും വലിയ ഫ്ലോപ്പായിരുന്നു. സുരേന്ദർ റെഡ്ഢി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഏജന്‍റായിരുന്നു ഈ ചിത്രം. മമ്മൂട്ടിയെ അടക്കം അഭിനയിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അഖിൽ അക്കിനേനി ആയിരുന്നു നായകന്‍. എന്നാല്‍ ബോക്സോഫീസില്‍ ചിത്രം വലിയ പരാജയമായി.
ഈ പറയുന്നവരുടെ അടുക്കളയില്‍ അല്ലല്ലോ മലയാള സിനിമയുണ്ടാക്കുന്നതെന്ന് ശ്രീനാഥ് ഭാസി
സായി പല്ലവി വേണ്ടെന്ന് വച്ചു; റോള്‍ ചെയ്ത് പണി കിട്ടിയത് കീര്‍ത്തി സുരേഷിന്.!
