ന്യൂട്ടണ്‍ സംവിധായകന്റെ ഷെര്‍ണി, കടുവയെ പിടിക്കാൻ വിദ്യാ ബാലൻ കാട്ടില്‍- ട്രെയിലര്‍

Web Desk   | Asianet News
Published : Jun 02, 2021, 01:04 PM IST
ന്യൂട്ടണ്‍ സംവിധായകന്റെ ഷെര്‍ണി, കടുവയെ പിടിക്കാൻ വിദ്യാ ബാലൻ കാട്ടില്‍- ട്രെയിലര്‍

Synopsis

ന്യൂട്ടണിലൂടെ ശ്രദ്ധേയനായ അമിത് മസുര്‍കര്‍ ആണ് ഷെര്‍ണിയും സംവിധാനം ചെയ്യുന്നത്.

വിദ്യാ ബാലൻ നായികയാകുന്ന പുതിയ സിനിമയാണ് ഷേര്‍ണി.  ന്യൂട്ടണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് മസുര്‍കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കടുവയെ പിടിക്കാനുള്ള ശ്രമമാണ് ട്രെയിലറില്‍ കാണാനാകുന്നത്.

ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുക. ജൂണ്‍ 18ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഫോറസ്റ്റ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലൻ അഭിനയിക്കുന്നത്.  വിദ്യാ ബാലന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ചിത്രത്തിലേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടി സീരീസും അബുൻഡാൻഡിയ എന്‍റർടെയ്മെന്‍റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

വിദ്യാ ബാലനൊപ്പം ശരത് സക്സേന, മുകുൾ ഛദ്ദ, വിജയ് റാസ്, ഇല അരുൺ, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തനി തള്ളവൈബുമായി 'പ്രകമ്പനം'; വീഡിയോ ഗാനം പുറത്ത്
'കണ്ടിപ്പ വരുവേൻ', വിജയ് രണ്ടുവർഷത്തിൽ അഭിനയത്തിലേക്ക് തിരിച്ചുവരും: അവകാശവാദവുമായി നടി