വിഘ്നേഷിനൊപ്പം തിരുവോണം ആഘോഷിച്ച് നയൻതാര; ചിത്രങ്ങള്‍ വൈറല്‍

Published : Aug 31, 2020, 08:53 PM ISTUpdated : Aug 31, 2020, 08:55 PM IST
വിഘ്നേഷിനൊപ്പം തിരുവോണം ആഘോഷിച്ച് നയൻതാര; ചിത്രങ്ങള്‍ വൈറല്‍

Synopsis

തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം കാത്തിരിക്കുകയാണ് ആരാധകര്‍.

തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന് സൂചനകള്‍ നല്‍കിയിരുന്നു. 

ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കേരളത്തില്‍ ഓണം ആഘോഷിക്കുന്ന നയൻസിനെയും വിഘ്നേഷിനെയുമാണ് ചിത്രത്തില്‍ കാണുന്നത്. 

 

കൊച്ചിയിലെ നയന്‍സിന്‍റെ വസതിയില്‍ നിന്നുള്ള ചിത്രങ്ങള്‍ വിഘ്നേഷ് തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കസവുസാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് നയന്‍സ്.  മുണ്ടും ഷര്‍ട്ടുമായിരുന്നു വിഘ്നേഷിന്‍റെ വേഷം. ആരാധകര്‍ക്ക് ഓണാശംസകള്‍ നേരാനും വിഘ്നേഷ് മറന്നില്ല. 

 

Also Read: നയന്‍താരയുമായുള്ള വിവാഹം ഉടന്‍? മറുപടി പറഞ്ഞ് വിഘ്‌നേഷ് ശിവന്‍...

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ