Nayanthara visits Chottanikkara temple : വിഘ്‍നേശ് ശിവനും നയൻതാരയും ചോറ്റാനിക്കരയില്‍ മകം തൊഴാനെത്തി- വീഡിയോ

Web Desk   | Asianet News
Published : Feb 17, 2022, 03:07 PM ISTUpdated : Feb 17, 2022, 03:57 PM IST
Nayanthara visits Chottanikkara temple : വിഘ്‍നേശ് ശിവനും നയൻതാരയും ചോറ്റാനിക്കരയില്‍ മകം തൊഴാനെത്തി- വീഡിയോ

Synopsis

ചോറ്റാനിക്കരയില്‍ മകം തൊഴാൻ വിഘ്‍നേശ് ശിവനും നയൻതാരയും എത്തി.

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്‍ (Chottanikkara Makam 2022,) ഇന്ന് നടക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ദര്‍ശനം. ഒരേസമയം എഴുന്നേറ് പേരെ  വരെ ക്ഷേത്രത്തില്‍ അനുവദിക്കുന്നുണ്ട്. ചോറ്റാനിക്കര മകം തൊഴാൻ സാമൂഹ്യ സാംസ്‍കാരിക സിനിമാ രംഗത്തെ അടക്കം ഒട്ടേറെ പേരാണ് എത്തിയിരിക്കുന്നത്.

രണ്ട് മണിയോടെയാണ് ക്ഷേത്ര നട തുറന്നത്. രാത്രി പത്ത് മണി വരെയാണ് മകം തൊഴല്‍. വില്വമംഗലം സ്വാമിയാര്‍ക്ക് ദേവി ദര്‍ശനം നല്‍കിയതാണ് മകം തൊഴലുമായി ബന്ധപ്പെട്ട ഐതിഹ്യം. ചലച്ചിത്രപ്രവര്‍ത്തകരായ വിഘ്‍നേശ് ശിവനും (Vignesh Shivan) നയൻതാരയും (Nayanthara) പാര്‍വതി (Parvathy) തുടങ്ങിയ പ്രമുഖരടക്കമുള്ള ഒട്ടേറെ പേരാണ് മകം തൊഴാനെത്തിയിരിക്കുന്നത്.


വിഘ്‍നേശ് ശിവനും നയൻതാരയും കുറെക്കാലമായി പ്രണയത്തിലാണ്. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും വാര്‍ത്തകളുണ്ട്. വിവാഹത്തിന് മുന്നോടിയെന്നോണം ഇരുവരും വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി അനുഗ്രഹം തേടുകയാണ്. തിരുപ്പതിയടക്കമുള്ള ക്ഷേത്രങ്ങളില്‍ ഇരുവരും സന്ദര്‍ശനം നടത്തിയതിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു.

വിഘ്‍നേശ് ശിവൻ ഓരോ വിശേഷ ദിവസങ്ങളിലും നയൻതാരയ്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുമുണ്ട്.അടുത്തിടെ വാലന്റേയ്‍ൻസ് ഡേയില്‍ നയൻതാരയ്‍ക്കൊപ്പമുള്ള ഫോട്ടോ വിഘ്‍നേശ് ശിവൻ പങ്കുവെച്ചിരുന്നു. എല്ലാവര്‍ക്കും വാലന്റേയ്‍ൻസ് ഡേ ആശംസകള്‍. ഇത് പ്രണയമാണ്. ജീവിതം. സ്‍നേഹിക്കാനും സ്‍നേഹിക്കപ്പെടാനും ആഗ്രഹവും സമയവും ഉണ്ടായിരിക്കണമെന്നും വിഘ്‍നേശ് ശിവൻ എഴുതിയിരുന്നു.

Read More :  'പ്രണയദിനാശംസകള്‍', നയൻതാരയ്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് വിഘ്‍നേശ് ശിവൻ

പുതുവത്സരത്തിലും മനോഹരമായ ഒരു കുറിപ്പോടെ നയൻതാരയ്‍ക്കൊപ്പമുള്ള ഫോട്ടോ വിഘ്‍നേശ് ശിവൻ പങ്കുവെച്ചിരുന്നു. ഓരോരുത്തര്‍ക്കും സന്തോഷകരമായ പുതുവര്‍ഷ ആശംസകള്‍ നേരുന്നു. 2022 എല്ലാവരുടെയും ജീവിതത്തിൽ കൂടുതൽ സമാധാനപരവും സന്തുഷ്‍ടവും വിജയകരവും അനുഗ്രഹീതവും ശ്രദ്ധേയവുമായ വർഷമായിരിക്കും. ദൈവത്തിന് പ്രിയപ്പെട്ടവരെ പരീക്ഷിക്കുന്ന ഒരു ശീലമുണ്ട്. അതിനുശേഷം ദൈവം ഓരോരുത്തര്‍ക്കും ഓരോ സമ്മാനങ്ങള്‍ നല്‍കും. എല്ലാവര്‍ക്കും അത്യധികം അനുഗ്രഹങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഓര്‍ത്ത് അദ്ദേഹത്തിന് കുറ്റബോധമുണ്ടാകും. അത്ര നല്ലതായിരുന്നില്ലല്ലോ. പ്രധാനമായും അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ മഹാമാരിതന്നെ കാരണം. അത് സംഭവിച്ചതില്‍ ഖേദിക്കുന്നുണ്ടാകും. അങ്ങനെ കഴിഞ്ഞ രണ്ട് വര്‍ഷമായി കടന്നു പോയ എല്ലാ മുഷിഞ്ഞ നിമിഷങ്ങൾക്കും പകരം വീട്ടാൻ വേണ്ടിയുള്ള കാര്യങ്ങള്‍ ഇത്തവണ അദ്ദേഹം ഉറപ്പുവരുത്തും.എല്ലാവർക്കും സന്തോഷം ഇരട്ടിയാക്കും. നമ്മള്‍ അത് അര്‍ഹിക്കുന്നു എന്ന് ദൈവത്തിന് അറിയാമെന്നുമായിരുന്നു വിഘ്‍നേശ് ശിവൻ എഴുതിയത്.

'കാതുവാക്കുള രണ്ടു കാതല്‍' ചിത്രമാണ് വിഘ്‍നേശ് ശിവന്റെ സംവിധാനത്തില്‍ നയൻതാര നായികയായി ഇനി പ്രദര്‍ശനത്തിനെത്തുക.നയൻതാരയും ചേര്‍ന്ന് റൗഡി പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഘ്‍നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'പാവ കഥൈകളെ'ന്ന ആന്തോളജി ചിത്രത്തിനായാണ് വിഘ്‍നേശ് ശിവൻ ഏറ്റവും ഒടുവില്‍ സംവിധായകനായത്. 

വിഘ്‍നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നയൻതാര വെളിപ്പെടുത്തിയിരുന്നു. ദിവ്യദര്‍ശിനി നടത്തിയ അഭിമുഖത്തില്‍ നയൻതാരയുടെ കയ്യിലെ മോതിരത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. 'ഇത് വന്ത് എൻഗേജ്‍മെന്റ് റിംഗ്' എന്നാണ് ചിരിച്ചുകൊണ്ട് നയൻതാര പറയുന്നത്. വിഘ്‍നേശ് ശിവന്റെ എന്ത് കാര്യങ്ങളാണ് ഇഷ്‍ടമെന്ന് ചോദിച്ചപ്പോള്‍ എല്ലാം, ഇഷ്‍ടമാണ് എന്നും അല്ലാത്തതും ഉണ്ട് എന്നായിരുന്നു മറുപടി. ഇരുവരുടെയും വിവാഹം എന്നായിരിക്കും എന്ന കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പുണ്ടായിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍