'നീ എൻ തങ്കം'; നയൻസിന് വിക്കിയുടെ ആശംസ, പിന്നാലെ മറുപടി

Published : Nov 18, 2024, 12:54 PM IST
'നീ എൻ തങ്കം'; നയൻസിന് വിക്കിയുടെ ആശംസ, പിന്നാലെ മറുപടി

Synopsis

പിറന്നാൾ ദിനത്തിൽ പുതിയ സിനിമ നയൻതാര പ്രഖ്യാപിച്ചിട്ടുണ്ട്. രക്കായി എന്നാണ് ചിത്രത്തിന്റെ പേര്.

തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെ നാല്പതാം പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് ലേഡി സൂപ്പർ സ്റ്റാറിന് ആശംസയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. ഈ അവസരത്തിൽ ഭർത്താവ് വിഘ്നേഷ് ശിവൻ പങ്കുവച്ച ആശംസ പോസ്റ്റ് ശ്രദ്ധനേടുകയാണ്. നയൻസിനോടുള്ള ബഹുമാനം ദശലക്ഷക്കണക്കിന് മടങ്ങ് കൂടുതലാണെന്ന് വിഘ്നേഷ് പറയുന്നു. 

'നിന്നോടുള്ള എന്റെ ബഹുമാനം, എനിക്ക് നിന്നോടുള്ള സ്‌നേഹത്തേക്കാള്‍ ദശലക്ഷം മടങ്ങ് കൂടുതലാണ്. നീ എന്റെ തങ്കമാണ്'എന്നാണ് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. പിന്നാലെ മറുപടിയുമായി നയൻതാരയും എത്തി. ഐ ലവ് യൂ എന്നാണ് നയന്‍സ് മറുപടിയായി നല്‍കിയത്. 

2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. 2015ൽ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് വിഘ്നേഷും നയൻസും ഒന്നിച്ചത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിവാഹ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഉലഗം, ഉയിര്‍ എന്നീ ഇവർക്ക് ലഭിക്കുകയും ചെയ്തു. 

കൈ നിറയെ ചിത്രങ്ങളായി മാജിക് ഫ്രെയിംസ്; പുതിയ ചിത്രങ്ങളുമായി ലിസ്റ്റിൻ സ്റ്റീഫൻ

അതേസമയം, പിറന്നാൾ ദിനത്തിൽ പുതിയ സിനിമ നയൻതാര പ്രഖ്യാപിച്ചിട്ടുണ്ട്. രക്കായി എന്നാണ് ചിത്രത്തിന്റെ പേര്. ഇതിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ടീസറും പുറത്തിറക്കിയിട്ടുണ്ട്. ഇതുവരെയുള്ള കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് നയൻസിന്റേതെന്നാണ് ടീസർ വ്യക്തമാക്കുന്നത്. സെന്തില്‍ നള്ളസാമി സംവിധാനം ചെയ്യുന്ന ചിത്രം ബി​ഗ് ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് വിവരം. നയൻതാര പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എവിടെ തുടങ്ങണമെന്ന് അറിയില്ല'; 'പൊന്മാന്' മുക്തകണ്ഠം പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?