വിഘ്‍നേശ് ശിവൻ- നയൻതാര ചിത്രം പ്രഖ്യാപിച്ചു, വീഡിയോ

Web Desk   | Asianet News
Published : Oct 15, 2021, 02:47 PM ISTUpdated : Oct 15, 2021, 03:27 PM IST
വിഘ്‍നേശ് ശിവൻ-  നയൻതാര ചിത്രം പ്രഖ്യാപിച്ചു, വീഡിയോ

Synopsis

നവാഗതനായ അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴകത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ മത്സരിക്കുകയാണ് വിഘ്‍നേശ് ശിവനും (Vignesh Shivan) നയൻതാരയും (Nayanthara). വെള്ളിത്തിരയിലെ അഭിനയവും സംവിധാനവും മാത്രമവുമല്ല നിര്‍മാതാക്കള്‍ എന്ന നിലയിലും ഇരുവരും മികവ് പ്രകടിപ്പിക്കുകയാണ്. മികച്ച കഥാ പശ്ചാത്തലങ്ങളുള്ള ചിത്രങ്ങള്‍ തേടിപ്പിടിക്കുകയാണ് ഇരുവരുമെന്ന് സുഹൃത്തുക്കളും പറയുന്നു. റൗഡി പിക്ചേഴ്‍സ് നിര്‍മിക്കുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപോള്‍.


വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ഊരുകുരുവി എന്ന് ആണ് ചിത്രത്തിന്റെ പേര്. നവാഗതനായ അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഊരുകുരുവി എന്ന പുതിയ ചിത്രത്തില്‍ നായകനാകുന്നത് ബിഗ് ബോസിലുടെയും പ്രേക്ഷകപ്രീതി നേടിയ കവിൻ ആണ്.

ഊരുകുരുവി എന്ന പുതിയ ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രസകരമായ ഒരു വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  റൗഡി പിക്‌ചേഴ്‍സ് നിര്‍മിച്ച ചിത്രമായ 'കൂഴങ്കല്‍'  അടുത്തിടെ റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം  സ്വന്തമാക്കിയിരുന്നു. പി എസ് വിനോദ് രാജ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. വസന്ത് രവി നായകനാവുന്ന 'റോക്കി'യും റൗഡി പിക്‌ചേഴ്‌സ് ആണ് നിര്‍മ്മിക്കുന്നത്.
 

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ