ചിമ്പുവുമായുള്ള ബന്ധം എങ്ങനെ; ചിലര്‍ പരിഹസിച്ചിരുന്നു ആ കാര്യത്തില്‍: തുറന്ന് പറഞ്ഞ് വിഘ്നേശ്

Published : Apr 16, 2023, 11:34 AM IST
ചിമ്പുവുമായുള്ള ബന്ധം എങ്ങനെ; ചിലര്‍ പരിഹസിച്ചിരുന്നു ആ കാര്യത്തില്‍: തുറന്ന് പറഞ്ഞ് വിഘ്നേശ്

Synopsis

സിനിമയില്‍ തിരക്കില്ലാത്ത സമയത്ത് തന്‍റെ കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്ന് വിഘ്നേശ് പറയുന്നു.

ചെന്നൈ: നയന്‍താരയുടെ ഭര്‍ത്താവ് എന്നതിനപ്പുറം തമിഴിലെ അറിയപ്പെടുന്ന സംവിധായകനാണ്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. തുടര്‍ന്ന് വാടക ​ഗർഭധാരണവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ വിഘ്നേശിനും നയൻതാരയ്ക്കും അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ സ്വകാര്യമായ കാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് വിഘ്നേശ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. 

സിനിമയില്‍ തിരക്കില്ലാത്ത സമയത്ത് തന്‍റെ കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്ന് വിഘ്നേശ് പറയുന്നു. ഞാൻ ഒരു ഫാമിലി പേഴ്സണാണ് എന്ന് പറയുന്ന വിഘ്നേശ്. നയൻതാരയുടെ കുടുംബവുമായും താന്‍ വളരെ അടുത്തയാളാണെന്നും പറയുന്നു. നയൻസിന്റെ അമ്മയും ഞാനും വളരെ നല്ല അടുപ്പമുള്ളവരാണ്. അവരെ പോലെയുള്ളൊരാളെ കണ്ടിട്ടില്ലെന്നും വിഘ്നേശ് പറയുന്നു.

കുഞ്ഞുങ്ങളുടെ പേര് പുറത്തുവിട്ടതിന് പിന്നാലെ ചിലര്‍ അത് പരിഹസിച്ചിരുന്നുവെന്ന് വിഷമത്തോടെ വിഘ്നേശ് പറയുന്നു. ഇഷ്ടത്തിലായ കാലത്ത് നയൻസും ഞാനും പരസ്പരം ഉയിരും ഉലകവും എന്നായിരുന്നു വിളിച്ചിരുന്നത്. ഈ പേരുകൾ തന്നെ കുട്ടികൾക്കും വെച്ചാൽ പോരെയെന്ന് ഞാൻ ചിന്തിച്ചു. ഇപ്പോൾ വീട്ടിൽ കൺഫ്യൂഷനായി. ഉയിർ എന്ന് വിളിക്കുമ്പോൾ ഞാനും നോക്കും കുഞ്ഞും നോക്കും പേരിലെ രസകരമായ കാര്യവും വിഘ്നേശ് പറയുന്നു. 

നയന്‍താരയുടെ ആദ്യകാല കാമുകനായിരുന്നു നടന്‍ ചിമ്പു. ചിമ്പുവുമായുള്ള ബന്ധവും വിഘ്നേശ് ഓര്‍ക്കുന്നു അഭിമുഖത്തില്‍. ചിമ്പുവും ഞാനും സ്കൂൾമേറ്റാണ്. കുറേ വർ‌ഷങ്ങളായി അറിയാം. സിനിമയ്ക്കപ്പുറം സൗഹൃദപരമായി ഒരുപാട് സംഭാഷണങ്ങളുണ്ടായിട്ടുണ്ട്, യാത്ര ചെയ്തിട്ടുണ്ട്. അടുത്തിടെ കമൽ സാറുടെ ബർത്ത് ഡേയ്ക്ക് കണ്ടു. പോടാ പോടിയിലെ നായകനായിരുന്നു ചിമ്പു. തന്‍റെ എല്ലാം നേട്ടത്തിലും സന്തോഷം അറിയിക്കുന്ന വ്യക്തിയാണ് ചിമ്പുവെന്നും വിഘ്നേശ് പറയുന്നു. 

മാധവനും നയൻതാരയും ഒന്നിക്കുന്നു, ഒപ്പം സിദ്ധാർത്ഥും; ടൈറ്റിലും മോഷൻ പോസ്റ്ററും പുറത്ത്

'വീഡിയോ എടുത്താല്‍ ഫോണ്‍ ഞാന്‍ പൊളിക്കും': കലിപ്പായി നയന്‍താര - വീഡിയോ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇനിയും നീ ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും', നമ്പർ സഹിതം പൊലീസിൽ പരാതി നൽകാൻ ഭാഗ്യലക്ഷ്മി
ജഗത് മുരാരിയുടെ ജീവിതം പറയുന്ന ‘ദ മേക്കർ ഓഫ് ഫിലിം മേക്കേഴ്സ്’ പ്രകാശനം ചെയ്തു