പൊലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു ജനം. തിരക്ക് വര്‍ദ്ധിച്ചതോടെ ദര്‍ശനം വളരെ ബുദ്ധിമുട്ടേറിയതായി.

ചെന്നൈ: തമിഴകത്ത് എന്നും വാര്‍ത്തകളില്‍ നിറയാറുള്ള ദമ്പതികളാണ് നയന്‍താരയും വിഘ്നേശ് ശിവനും. അടുത്തിടെ ഇരുവരും ചേര്‍ന്ന് നടത്തിയ ഒരു ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.കുംഭകോണത്തിനു സമീപമുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലാണ് താര ദമ്പതികള്‍ ദര്‍ശനത്തിന് എത്തിയത്. 

YouTube video player

എന്നാല്‍ നയന്‍താര എത്തുന്നു എന്ന് അറിഞ്ഞതോടെ വന്‍ ജനക്കൂട്ടം ക്ഷേത്രത്തില്‍ തടിച്ചുകൂടി. പൊലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു ജനം. തിരക്ക് വര്‍ദ്ധിച്ചതോടെ ദര്‍ശനം വളരെ ബുദ്ധിമുട്ടേറിയതായി. ഇതോടെ പലപ്പോഴും നയന്‍താരയ്ക്ക് രോഷം വന്നു. ഒരുഘട്ടത്തില്‍ വിഘ്നേശ് കുറച്ചുസമയം നല്‍കാന്‍ വീഡിയോയും മറ്റും എടുക്കുന്നവരോട് പറയുന്നുണ്ടായിരുന്നു. അതേ സമയം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നയന്‍താരയുടെ ചുമലില്‍ ഒരു യുവതി പിടിച്ചതില്‍ നയന്‍താര ദേഷ്യപ്പെടുന്നതും വീഡിയോയിലുണ്ട്. 

YouTube video player

കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം അടുത്തുള്ള ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് താര ദമ്പതികള്‍ മടങ്ങിയത്. ട്രെയിനില്‍ ആയിരുന്നു നയന്‍താരയും വിഘ്നേശും മടങ്ങിയത്. ഇവിടെയും ആള്‍ക്കാരുടെ തിരക്കായിരുന്നു. ഇവിടുന്ന് അനുവാദം ഇല്ലാതെ വീഡിയോ എടുത്തയാളോട് നയന്‍താര ദേഷ്യപ്പെട്ടു. 'വീഡിയോ എടുത്താല്‍ ഫോണ്‍ പിടിച്ച് പൊളിക്കും' എന്ന് നയന്‍താര പറയുന്ന വീഡിയോയും വൈറലായിട്ടുണ്ട്.

അതേ സമയം പലര്‍ക്കും തങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ നയന്‍താരയും വിഘ്നേശും ട്രെയിനില്‍ അനുവാദം നല്‍കിയിരുന്നു. ഇത്തരം സെല്‍ഫികള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

നയന്‍താരയുടെ ഇരട്ട കുട്ടികളുടെ ശരിക്കും പേരുകള്‍ പുറത്ത്

ഷാരൂഖ് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്ത; 'ജവാന്‍' റിലീസ് നീളും