Vignesh Shivan : ട്രെയിൻ യാത്ര ചെയ്‍ത് വിഘ്‍നേശ് ശിവൻ , 'കാതുവാക്കുള രണ്ടു കാതല്‍' ഫൈനല്‍ ഷെഡ്യൂള്‍

Web Desk   | Asianet News
Published : Dec 08, 2021, 10:46 AM IST
Vignesh Shivan : ട്രെയിൻ യാത്ര ചെയ്‍ത് വിഘ്‍നേശ് ശിവൻ , 'കാതുവാക്കുള രണ്ടു കാതല്‍' ഫൈനല്‍ ഷെഡ്യൂള്‍

Synopsis

വിഘ്‍നേശ് ശിവന്റെ സംവിധാനത്തിലുള്ള ചിത്രമാണ്  'കാതുവാക്കുള രണ്ടു കാതല്‍'.

തമിഴകത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് വിഘ്‍നേശ് ശിവൻ (Vignesh Shivan).സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നു സംവിധായകനുമാണ് വിഘ്‍നേശ് ശിവൻ.  വിഘ്‍നേശ് ശിവൻ സിനിമകളെ കുറിച്ച് മാത്രമല്ല സ്വന്തം വിശേഷങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട്. ട്രെയിൻ യാത്ര ചെയ്‍തതിനെ കുറിച്ചാണ് വിഘ്‍നേശ് ശിവൻ ഏറ്റവുമൊടുവില്‍ പറയുന്നത്.

കുറേ നാളുകള്‍ക്ക് ശേഷം ഒരു ട്രെയിൻ യാത്ര. ഫ്ലൈറ്റ് യാത്രയേക്കാള്‍ എത്രയോ മെച്ചം.  'കാതുവാക്കുള രണ്ടു കാതല്‍' ചിത്രം ഫൈനല്‍ മൈസൂരില്‍ തുടരുന്നുവെന്നുമാണ് വിഘ്‍നേശ് ശിവൻ എഴുതുന്നത്. കാമുകി നയൻതാര ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നതിന്റെ ഫോട്ടോയും വിഘ്‍നേശ് ശിവൻ പങ്കുവെച്ചിരുന്നു.

നയൻതാരയും ചേര്‍ന്ന് റൗഡി പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഘ്‍നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'പാവ കഥൈകളെ'ന്ന ആന്തോളജി ചിത്രത്തിനായാണ് വിഘ്‍നേശ് ശിവൻ ഏറ്റവും ഒടുവില്‍ സംവിധായകനായത്. വിഘ്‍നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നയൻതാര വെളിപ്പെടുത്തിയിരുന്നു. 

ദിവ്യദര്‍ശിനി നടത്തിയ അഭിമുഖത്തില്‍ നയൻതാരയുടെ കയ്യിലെ മോതിരത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. ഇത് വന്ത് എൻഗേജ്‍മെന്റ് റിംഗ് എന്നാണ് ചിരിച്ചുകൊണ്ട് നയൻതാര പറയുന്നത്. വിഘ്‍നേശ് ശിവന്റെ എന്ത് കാര്യങ്ങളാണ് ഇഷ്‍ടമെന്ന് ചോദിച്ചപ്പോള്‍ എല്ലാം, ഇഷ്‍ടമാണ് എന്നും അല്ലാത്തതും ഉണ്ട് എന്നായിരുന്നു മറുപടി. ഇരുവരുടെയും വിവാഹം എന്നായിരിക്കും എന്ന കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പുണ്ടായിട്ടില്ല.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ