Nayanthara : തായ്‍ലൻഡില്‍ മധുവിധു ആഘോഷിച്ച് നയൻതാരയും വിഘ്‍നേശ് ശിവനും- ഫോട്ടോകള്‍

Published : Jun 21, 2022, 02:21 PM IST
Nayanthara : തായ്‍ലൻഡില്‍ മധുവിധു ആഘോഷിച്ച് നയൻതാരയും വിഘ്‍നേശ് ശിവനും- ഫോട്ടോകള്‍

Synopsis

തായ്‍ലൻഡിൻ നിന്ന് നയൻതാരയ്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‍നേശ് ശിവൻ (Nayanthara).

തെന്നിന്ത്യയുടെ പ്രിയ നായിക നയൻതാരയും സംവിധായകൻ വിഘ്‍നേശ് ശിവനും അടുത്തിടെയാണ് വിവാഹിതരായത്.  ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ മധുവിധു ആഘോഷത്തിലാണ് നയൻതാരയും വിഘ്‍നേശ് ശിവനും. തായ്‍ലൻഡില്‍ നയൻതാരയ്‍ക്കൊപ്പമുള്ള മധുവിധു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നയൻതാര (Nayanthara).

വിഘ്‍നേശ് ശിവന് നയൻതാര വിവാഹ സമ്മാനമായി 20 കോടി രൂപയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. വിഘ്‍നേശ് ശിവന്റെ പേരില്‍ തന്നെയാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. നയൻതാരയ്‍ക്ക് വിഘ്‍നേശ് ശിവൻ അഞ്ച് കോടി രൂപ വില വരുന്ന ഡയമണ്ട് മോതിരം സമ്മാനം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴ്‍നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോ‍ർട്ടിൽ ആയിരുന്നു വിവാഹം.

അടുത്തിടെ തെന്നിന്ത്യൻ സിനിമലോകം കണ്ട ഏറ്റവും താരനിബി‍ഡമായ ചടങ്ങായിരുന്നു മഹാബലിപുരത്ത് നടന്നത്. ജൂണ്‍ ഒമ്പതിന് അതിരാവിലെ തന്നെ ചടങ്ങുകൾ തുടങ്ങി. എട്ടരയോടെ അതിഥികൾ എത്തിത്തുടങ്ങി. രജനീകാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്നം, ആര്യ, സൂര്യ, അറ്റ്‍ലി അങ്ങനെ നീണ്ടു താരനിര. തിരുപ്പതി ക്ഷേത്രത്തിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം പ്രായോഗിക കാരണങ്ങൾ കൊണ്ടും അതിഥികളുടെ സൗകര്യത്തിനായും മഹാബലിപുരത്തേക്ക് മാറ്റുകയായിരുന്നു.  

 ആഡംബര റിസോർട്ട് പൂർണമായും ഒരാഴ്ച മുമ്പുതന്നെ വിവാഹത്തിനായി ബുക്ക് ചെയ്‍തിരുന്നു. തെക്കേയിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരത്തിന്‍റെ വിവാഹം അതിന്‍റെ എല്ലാ പ്രൗഢിയിലും ബ്രാൻഡ് ചെയ്യപ്പെട്ടു. കുടിവെള്ളക്കുപ്പിയിൽ മുതൽ അതിഥികളുടെ ഡ്രസ് കോഡിലും വിവാഹവേദിയിലെ അലങ്കാരങ്ങളിലും വരെ അത് പ്രതിഫലിച്ചു. ഡിജിറ്റൽ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആർ കോഡ് സ്‍കാൻ ചെയ്‍ത് വിവാഹവേദിയിലേക്ക് പ്രവേശനം. സുരക്ഷാ ഉദ്യോഗസ്ഥരുടേയും ഇവന്‍റ് മാനേജ്മെന്‍റ് ടീമിന്‍റേയുമടക്കം ഫോണുകളുടെ ക്യാമറ സ്റ്റിക്കർ ഉപയോഗിച്ച് മറച്ചു. വിവാഹചിത്രങ്ങൾ പുറത്തുപോകാതിരിക്കാനുള്ള മുൻകരുതൽ. വിവാഹം ചിത്രീകരിച്ച് നെറ്റ്ഫ്ലിക്സിൽ കൂടി ഡോക്യു ഫീച്ചറായി സ്‍ക്‍രീൻ ചെയ്യും.

ബോളിവുഡിലേയും തെന്നിന്ത്യയിലേയും സൂപ്പർ, മെഗാ താരങ്ങൾ പങ്കെടുത്ത വിവാഹം എന്നത് മാത്രമല്ല നയൻ താര, വിഘ്നേഷ് ശിവൻ വിവാഹത്തിന്‍റെ പ്രത്യേകത. വിനോദ വ്യവസായ രംഗത്ത് കോടികൾ വിപണിമൂല്യമുള്ള മെഗാ ഇവന്‍റായും അത് മാറി.

Read More : റൂട്ട് കനാല്‍ ശസ്‍ത്രക്രിയയില്‍ പിഴവ്, മുഖം വികൃതമായ അവസ്ഥയില്‍ കന്നഡ നടി

PREV
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ