
നടനും ടിവികെ അധ്യക്ഷനുമായ വിജയിയുടെ ഭാര്യ സംഗീതയുടെ വിവാഹമോചന നോട്ടീസ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരിക്കുകയാണ്. വിജയ്ക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നാണ് ഈ ഹർജിയിലെ പ്രധാന ആരോപണം. ഇത് തൃഷയാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ നടക്കുകയാണ്. തതവസരത്തിൽ ഇരുവരും ഇപ്പോഴൊരു പൊതുവേദിയിൽ ഒന്നിച്ചെത്തിയിരിക്കുകയാണ്.
നിർമ്മാതാവ് കൽപ്പാത്തി എസ് സുരേഷിൻ്റെ മകൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് വിജയിയും തൃഷയും ഒന്നിച്ചെത്തിയത്. ഇരുവരും ഒരുകാറിൽ, ഒരേപോലത്തെ നിറമുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. വധൂവരന്മാരെ ആശീര്‍വദിച്ചും കുശലം പറഞ്ഞതിനും ശേഷമാണ് തൃഷയും വിജയിയും വേദി വിട്ടത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പിന്നാലെ വിജയ്- തൃഷ ബന്ധവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ ശരിയാണെന്ന തരത്തിലുള്ള കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഒപ്പം താരങ്ങള്‍ക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ ഇരുവരും ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചവരാണെന്നും സിനിമാ നിര്‍മാതാവിന്‍റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഫെബ്രുവരി 27നാണ് സംഗീത സ്വര്‍ണലിംഗം വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്ക്ക് അയച്ച നോട്ടീസ് പുറത്തുവരുന്നത്. ചെങ്കൽപെട്ട് കുടുംബ കോടതിയില്‍ ആയിരുന്നു ഹര്‍ജി ഫയല്‍ ചെയ്തത്. നോട്ടീസിലെ വിവരം പ്രകാരം ഏപ്രിൽ 20ന് വിജയ് കോടതിയില്‍ ഹാജരാകണം. വക്കീല്‍ നോട്ടീസില്‍ ഒരുപാട് കാര്യങ്ങള്‍ സംഗീത പറഞ്ഞിട്ടുണ്ടെങ്കിലും ‘നടിയുമായുള്ള അവിഹിത ബന്ധം’ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ഇവരുമായി ബന്ധം പുലര്‍ത്തരുതെന്ന് പലതവണ പറഞ്ഞുവെന്നും എന്നാല്‍ ഇരുവരും വിദേശത്ത് പോകുകയും ആ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തെന്നും ഹര്‍ജിയില്‍ പറയുന്നുണ്ടായിരുന്നു.
പിന്നാലെ ഈ നടി തൃഷയാണെന്ന പ്രചരണങ്ങള്‍ വന്നു. ഇരുവരും ഒന്നിച്ചുള്ള മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളും വീണ്ടും വൈറലായി. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ