'ഇങ്ങനെയാണോ ഒരു പരിപാടി നടത്തേണ്ടത്'; വേദിയില്‍ വീണ് നാഗചൈതന്യ, സംഘാടകര്‍ക്കെതിരെ പ്രതിഷേധം

Published : Mar 05, 2026, 07:43 PM IST
naga chaitanya falls down on the venue of Vrushakarma Glimpse launch at hyderabad viral video

Synopsis

തെലുങ്ക് താരം നാഗ ചൈതന്യയുടെ പുതിയ ചിത്രം 'വൃഷകര്‍മ്മ'യുടെ ഫസ്റ്റ് ഗ്ലിംപ്സ് റിലീസ് ചടങ്ങിനിടെ വേദിയിൽ നിന്ന് വീണു. ഈ അപകടത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പരിപാടിയുടെ സംഘാടകർക്കെതിരെ ആരാധകർ രോഷം പ്രകടിപ്പിച്ചു.

സിനിമകളുടെ പ്രീ റിലീസ് ചടങ്ങുകള്‍ ഇന്ന് സിനിമാപ്രേമികളെ ഏറെ ആകര്‍ഷിക്കാറുണ്ട്. ചലച്ചിത്ര താരങ്ങളെ അടുത്ത് കാണാം എന്നതാണ് താരാരാധകരെ അത്തരം ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. അത്തരം വേദികളിലെ കോണ്ടെന്‍റ് വേഗത്തില്‍ വൈറല്‍ ആവാറുമുണ്ട്. ഇപ്പോഴിതാ തെലുങ്ക് യുവതാരം അക്കിനേനി നാഗ ചൈതന്യയുടെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഹൈദരാബാദില്‍ നടന്ന ഫസ്റ്റ് ഗ്ലിംപ്സ് റിലീസ് ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. എന്നാല്‍ അതൊരു ചെറിയ അപകടത്തിന്‍റെ വീഡിയോ ആണ്.

2023 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍നാച്ചുറല്‍ ത്രില്ലര്‍ വിരൂപാക്ഷയുടെ സംവിധായകന്‍ ഒരുക്കുന്ന വൃഷകര്‍മ്മയാണ് നാഗ ചൈതന്യയുടെ അടുത്ത ചിത്രം. ഇതിന്‍റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ റിലീസ് ചടങ്ങില്‍ നിന്നുള്ള നാഗ ചൈതന്യയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. വേദിയില്‍ തനിക്കായി ഒരുക്കിയ കസേരയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നിലേക്ക് വീഴുകയാണ് നാഗ ചൈതന്യ. ചുറ്റുമുള്ളവര്‍ അമ്പരന്ന് നില്‍ക്കുമ്പോള്‍ പുഞ്ചിരിയോടെ എണീയ്ക്കുന്ന നാഗ ചൈതന്യയെയും വീഡിയോയില്‍ കാണാം. വീഡിയോ വൈറല്‍ ആയതിനൊപ്പം പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ആരാധകര്‍ രോഷം പ്രകടിപ്പിക്കുന്നുമുണ്ട്. ഇത്ര വലിയ ഒരു താരം പങ്കെടുക്കുന്ന ചടങ്ങ് നടത്തുന്നത് ആവശ്യമായ സുരക്ഷാ പരിശോധനകള്‍ ഒന്നും കൂടാതെയാണോ എന്നാണ് ഉയരുന്ന ചോദ്യം. നടത്തിപ്പുകാര്‍ ഇതിന് സമാധാനം പറയണമെന്നും കമന്‍റുകള്‍ വരുന്നുണ്ട്.

 

 

മീനാക്ഷി ചൗധരി നായികയാവുന്ന വൃഷകര്‍മ്മയില്‍ ജയറാം സ്പര്‍ശ് ശ്രീവാസ്തവ, സത്യ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുകുമാര്‍ റൈറ്റിംഗ്സിനൊപ്പം ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനി ചിത്ര ബാനറില്‍ ബി വി എസ് എന്‍ പ്രസാദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രാഗുല്‍ ഡി ഹെരിയന്‍ ആണ് ഛായാഗ്രഹണം. സംഗീതം ബി അജനീഷ് ലോക്നാഥ്, എഡിറ്റിംഗ് നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ ശ്രീ നാഗേന്ദ്ര തെങ്കല, കോ പ്രൊഡ്യൂസര്‍ ഇഷാന്‍ സക്സേന (ഇവി എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നരസിംഹചാരി ചെന്നൊജു, വസ്ത്രാലങ്കാരം അര്‍ച്ചന റാവു, സ്റ്റണ്ട് വിജയ്, ടുഡോര്‍ ലാസറോവ്, കരുണാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ് ഏസ്തെറ്റിക് കുഞ്ഞമ്മ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഡെഡ്‌ലൈൻ' ആവേശം; മൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ‘ബ്ലാക്ക്പിങ്ക്’ തിരിച്ചുവരുന്നു; പുത്തൻ കെ-ഡ്രാമയുമായി ജിസൂ
'തീവ്രവാദികളെ ശ്രദ്ധിക്കണ്ട.. ഒപ്പമുണ്ട്'; റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ