
മാര്‍ച്ചില്‍ നടന്ന ഗൃഹപ്രവേശന ചടങ്ങിനിടെ നല്‍കിയ വാഗ്‍ഗാനം പാലിച്ച് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. പ്രദേശത്തെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. ഒന്‍പത്, പത്ത് ക്ലാസുകളില്‍ മികച്ച വിജയം നേടിയ 180 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിക്കൊണ്ടാണ് താന്‍ നല്‍കിയ വാക്ക് അദ്ദേഹം പാലിച്ചത്. തെലങ്കാനയിലെ ബല്‍മൂര്‍ മണ്ഡലിലെ തുമ്മന്‍പെട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭാര്യയും നടിയുമായ രശ്മിക മന്ദാനയ്ക്കൊപ്പമെത്തിയാണ് വിജയ് ദേവരകൊണ്ട സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തത്. വിജയ് ഗേവരകൊണ്ടയുടെ അച്ഛന്‍ ദേവരകൊണ്ട ഗോവര്‍ധന്‍ റാവുവിന്‍റെ ജന്മദേശം കൂടിയാണ് തുമ്മന്‍പെട്ട്.
“ഞങ്ങള്‍ തുമ്മന്‍പെട്ടിലേക്കുള്ള യാത്രയിലാണ്. എന്‍റെ അച്ഛന്‍ ജനിച്ച ചെറിയ ഗ്രാമം. ഞങ്ങളുടെ ഒരു ചെറിയ സ്വപ്നത്തിന്‍റെ ആരംഭത്തെക്കുറിച്ച് ഫെബ്രുവരിയില്‍ ഞാനും രശ്മികയും ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിലെ അച്ചംപെട്ട് മണ്ഡലിലെ കഠിനാധ്വാനികളായ 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവുമായി”, സ്കോളര്‍ഷിപ്പിന് അര്‍ഹരായ 180 വിദ്യാര്‍ഥികളുടെ പേരുകള്‍ അടങ്ങിയ ലിസ്റ്റ് പങ്കുവച്ചുകൊണ്ട് വിജയ് ദേവരകൊണ്ട സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. സ്കോളര്‍ഷിപ്പ് വിതരണത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.
ప్రభుత్వ పాఠశాల విద్యార్థుల భవిష్యత్తు కోసం విజయ్ - రష్మిక ముందడుగు
అచ్చంపేటలో ప్రభుత్వ పాఠశాల మెరిట్ విద్యార్థులకు స్వయంగా స్కాలర్షిప్స్ పంపిణీ చేసిన విజయ్ దేవరకొండ & రష్మిక మందన్న#VijayDeverakonda #RashmikaMandanna pic.twitter.com/i5fDBH9UGs— Telugu360 (@Telugu360) June 14, 2026
ഈ വര്‍ഷം ഫെബ്രുവരി 26 ന് ആയിരുന്നു വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ കിങ്ഡം എന്ന ചിത്രത്തിന് ശേഷം ഈ വര്‍ഷം വിജയ് ദേവരകൊണ്ടയുടേതായി ചിത്രങ്ങളൊന്നും പുറത്തെത്തിയിട്ടില്,. രണബാലി, റൗഡി ജനാര്‍ദ്ദന എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുള്ളത്. സിംഗ് ഗീതം എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലും വിജയ് ദേവരകൊണ്ട എത്തുന്നുണ്ട്.
രശ്മിക മന്ദാന അഭിനയിച്ച ചിത്രങ്ങളും ഈ വര്‍ഷം ഇതുവരെ പുറത്തെത്തിയിട്ടില്ല. കോക്ക്ടെയിന്‍ 2 എന്ന ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. മൈസാ, രണബാലി എന്നീ ചിത്രങ്ങളാണ് രശ്മികയുടേതായി പണിപ്പുരയിലുള്ളത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ