
വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിച്ച ഖുഷി മോശമല്ലാത്ത വിജയമായി. ഖുഷി ആഗോളതലത്തില്‍ നേടിയത് 72 കോടി രൂപയാണ്. ഖുഷി റിലീസിന് നേടാനായത് 26 കോടിയാണ് എന്നത് വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നുവെങ്കിലും പിന്നീട് മുന്നോട്ടുകൊണ്ടുപോകാനായില്ല. ഒടിടി റിലീസും പ്രഖ്യാപിച്ച പുതിയ ചിത്രത്തിന്റെ മറ്റൊരു അപ്‍ഡേറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഖുഷിയുടെ റൈറ്റ്‍സ് നെറ്റ്ഫ്ലിക്സാണ് നേടിയത്. ഒക്ടോബര്‍ ഒന്നിനാണ് നെറ്റ്‍ഫ്ലിക്സില്‍ സ്‍ട്രീമിംഗ് തുടങ്ങുക എന്നും പ്രഖ്യാപിച്ചിരുന്നു. ഖുഷിയുടെ റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് 30 കോടി രൂപയ്‍ക്കാണ് നേടിയത് എന്നതാണ് വിജയ് ദേവെരകൊണ്ടയുടെയും സാമന്തയുടെയും ആരാധകരെ ആവേശത്തിലാക്കുന്നത്. സംവിധാനം ശിവ നിര്‍വാണയായിരുന്നു.
കടുത്ത ദൈവവിശ്വാസിയായ നായികയും യുക്തിവാദിയായ നായകനുമാണ് ചിത്രത്തില്‍ കേന്ദ്ര വേഷങ്ങളിലെത്തിയത്. വിപ്ലവ് കുമാര്‍ എന്ന നായക കഥാപാത്രമായിട്ടായിരുന്നു വിജയ് ദേവെരകൊണ്ട വേഷമിട്ടത്. ആരാധ്യ എന്ന നായികയായി സാമന്തയുമെത്തി. ഇങ്ങനെ രണ്ട് ജീവിത രീതികളുള്ളവ കഥാപാത്രങ്ങളാണ് പ്രമേയത്തെ രസകരമാക്കുന്നതും ഉദ്വേഗജനകമാക്കുന്നതും. നായികയുടെയും നായകന്റെയും പ്രണയം ഒടുവില്‍ വിവാഹത്തില്‍ എത്തുന്നതോടെ വഴിത്തിരിവുണ്ടാകുന്നു. സംഘര്‍ഷത്തിനും തമാശയ്‍ക്കും അത് വഴിമാറുന്നു. എങ്ങനെയാണ് അവര്‍ അത് മറികടക്കുന്നതെന്ന് ഖുഷിയെ ആകര്‍ഷകമാക്കുന്നത്.
വിജയ് ദേവെരകൊണ്ടയ്‍ക്കു സാമന്തയ്‍ക്കും പുറമേ ചിത്രത്തില്‍ സച്ചിൻ ഖേദേകര്‍, ശരണ്യ പൊൻവന്നൻ, ജയറാം,വെന്നെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണൻ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ ബജറ്റ് അമ്പത് കോടിയാണ് എന്നതിനാല്‍ ഖുഷി വിജയമായി. ഖുഷിയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ സന്തോഷസൂചകമായി ചിത്രത്തിലെ നായകൻ വിജയ് ദേവെരകൊണ്ട ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതിച്ചു നല്‍കിയിരുന്നു. സംഗീതം ഹിഷാം അബ്‍ദുള്‍ വഹാബാണ്.
Read More: കാത്തിരുന്നവര്‍ നിരാശയില്‍, ലിയോയുടെ അപ്‍ഡേറ്റ്, എന്തുകൊണ്ട് ഓഡിയോ ലോഞ്ച് റദ്ദാക്കി?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ