വിജയ് ദേവെരകൊണ്ടയുടെ രണബലി തിയറ്ററുകളില്‍

Published : Oct 16, 2026, 11:21 AM IST
Vijay Deverakonda

Synopsis

രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച മുൻതലമുറകളുടെ വീരഗാഥ പ്രമേയമാക്കുന്ന, വിജയ് ദേവരകൊണ്ട- രശ്‍മിക മന്ദാന ചിത്രം രണബാലി ഇന്ന് മുതല്‍. രണ്ട് ദിവസം മുൻപ് ആരംഭിച്ച ചിത്രത്തിന്റെ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 89000 അഡ്വാൻസ് ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്.

രാഹുൽ സംകൃത്യൻ ആണ് രണബാലി സംവിധാനം ചെയ്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് 'എൻന്തയ്യ സാമി' ഗാനം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിൽ ട്രെയിലറിൽ വിജയ് ദേവരകൊണ്ട എത്തിയിരുന്നു.

1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. "സിംഗനമല ബൊബ്ബിലി രണബാലി" എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട ഞെട്ടിക്കുമെന്നാണ് സൂചന. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം ടി-സീരീസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേൺസ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം 'ദി ഒഡീസി'യുടെ ഒടിടി റിലീസ് തീയതി പുറത്ത്
റെക്കോര്‍ഡുകള്‍ കടപുഴകിയോ?, ജയിലര്‍ 2വിന്റെ കളക്ഷൻ ഞെട്ടിക്കുന്നത്, റിലീസ് ദിവസം രജനികാന്ത് ചിത്രം നേടിയത്