'കുട്ടി കഥൈ സൊല്ലാമ എപ്പടി നൻപാ..'; പണംവാരി ലിയോ, ആരാധകർക്ക് വൻ സർപ്രൈസുമായി വിജയ്

Published : Oct 31, 2023, 09:43 PM ISTUpdated : Oct 31, 2023, 09:49 PM IST
'കുട്ടി കഥൈ സൊല്ലാമ എപ്പടി നൻപാ..'; പണംവാരി ലിയോ, ആരാധകർക്ക് വൻ സർപ്രൈസുമായി വിജയ്

Synopsis

പുതിയ പ്രഖ്യാപനം വന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകർ.

മിഴകത്ത് താരമുല്യത്തിൽ മുന്നിലുള്ള നടനാണ് വിജയ്. അദ്ദേഹത്തിന്റെ ഏത് സിനിമ റിലീസ് ചെയ്താലും നിർമാതാക്കൾക്കും വിതരണക്കാർക്കും നഷ്ടം വരില്ല എന്നത് തീർച്ചയാണ്. അത് സിനിമ പരാജയം ആയാലും വിജയം ആയാലും. കേരളത്തിൽ വിജയിയോളം ഫാൻ ബേസ് ഉള്ള മറ്റൊരു നടൻ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ലിയോ എന്ന ചിത്രത്തിനായി കേരളത്തിൽ വിറ്റഴിഞ്ഞ ടിക്കറ്റുകളുടെ കണക്ക് തന്നെ അതിനുദാഹരണം. തമിഴകത്തും ഇന്ത്യൻ സിനിമയിലും വിജയ കുതിപ്പ് തുടരുന്ന ലിയോയുടെ പുതിയൊരു പ്രഖ്യാപനം ഇപ്പോൾ ആരാധകരെ ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്. 

ലിയോയുടെ സക്സസ് ഈവന്റ് വരുന്നു എന്നതാണ് വാർത്ത. നവംബർ 1 നാളെയാണ് ഈവന്റ് നടക്കുക. ജവഹർലാൽ നെഹറൂ ഇൻോർ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം നിർമാതാക്കൾ ആയ സെവൻ സ്ക്രീൻ സ്റ്റുഡിയോ തന്നെ അറിയിച്ചിട്ടുണ്ട്. "ദളപതിയോട കുട്ടകഥ സൊല്ലാമ എപ്പടി നൻപാ, പാർത്ഥിപനും കുടുംബവും അണിയറ പ്രവർത്തകരും നിങ്ങളെ കാണാൻ നാളെ എത്തും", എന്നാണ് ഇവർ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. 

പുതിയ പ്രഖ്യാപനം വന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകർ. നേരത്തെ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. ഇതോടെ വിജയിയെ നേരിൽ കാണാൻ സാധിക്കില്ലലോ എന്ന നിരാശയിൽ ആയിരുന്നു ആരാധകർ. 

അതേസമയം, സക്സസ് ഈവന്റിൽ ചില നിബന്ധനകൾ വച്ചിട്ടുണ്ട്. ആകെ ആറായിരം പേർക്ക് മാത്രമെ ഷോയിലേക്ക് പ്രവേശം ഉള്ളൂ എന്നാണ് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  വാലിഡ് ആയിട്ടുള്ള പാസോ ബാർകോഡുള്ള ടിക്കറ്റോ ഉള്ളവർക്ക് മാത്രമെ പരിപാടിയിലേക്ക് പ്രവേശനമുള്ളൂ. കർശന പരിശോധനയും പൊലീസിന്റെ ഭാ​ഗത്തു നിന്നും ഉണ്ടാകും. അതേസമയം, ആ​ഗോളതലത്തിൽ ലിയോ 500 കോടി കടന്നുവെന്നാണ് വിവരം. വെറും പന്ത്രണ്ട് ദിവസം കൊണ്ടാണ് വിജയ് ചിത്രം ഈ നേട്ടം കൊയ്തിരിക്കുന്നത്. 

'നിങ്ങൾ തമ്മിൽ ലവ് ആണോ'; ഷൈനിന്റെ പോസ്റ്റിന് താഴെ ചോദ്യങ്ങളോട് ചോദ്യം, മൗനം പാലിച്ച് നടൻ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

എല്ലാം നുണയെന്ന് ജയസൂര്യ; പരസ്യം ചെയ്യാൻ വരുന്നവർ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഊഹിക്കനാകുമോ, കൃത്യമായ നികുതി അടയ്ക്കുന്നയാളെന്ന് പ്രതികരണം
ജന നായകനായി വിജയ്; കരിയറിലെ അവസാന ചിത്രം; ട്രെയ്‌ലർ അപ്‌ഡേറ്റ്