അജിത്തിനെ പിന്നിലാക്കി 300 കോടി ക്ലബ്ബിൽ വിജയ്; 'സോൾ ഓഫ് വാരിസ്' എത്തി

Published : Feb 07, 2023, 08:21 AM ISTUpdated : Feb 07, 2023, 08:23 AM IST
അജിത്തിനെ പിന്നിലാക്കി 300 കോടി ക്ലബ്ബിൽ വിജയ്; 'സോൾ ഓഫ് വാരിസ്' എത്തി

Synopsis

വാരിസിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഫെബ്രുവരി 22ന്  ചിത്രം സ്‍ട്രീമിംഗ് തുടങ്ങും.

ണ്ട് സൂപ്പർതാര സിനിമകൾ റിലീസിന് എത്തുന്നു. അത് തന്നെയായിരുന്നു ജനുവരി 11ന് സിനിമാസ്വാദകരെ തിയറ്ററിലേക്ക് എത്തിച്ച പ്രധാന ഘടകം. വിജയ് നായകനായി എത്തിയ വാരിസ്, അജിത്തിന്റെ തുനിവും ആയിരുന്നു ആ ചിത്രങ്ങൾ. ഇരു ചിത്രങ്ങളും റിലീസ് ചെയ്ത് ഒരു മാസം പിന്നിടാൻ ഒരുങ്ങുമ്പോൾ, ബോക്സ് ഓഫീസിലും സിനിമകള്‍ ഏറ്റുമുട്ടുകയാണ്. ഈ അവസരത്തിൽ വാരിസിനെ മനോഹര ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

എസ് തമന്റെ സംഗീതത്തിൽ കെ എസ് ചിത്ര പാടിയ ​വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.  'സോള്‍ ഓഫ് വരിസ്' എന്നാണ് ​ഗാനത്തിന്റെ പേര്. തിയറ്ററുകളിൽ പ്രേക്ഷക മനസ്സിനെ തൊട്ട പാട്ടായിരുന്നു ഇത്. വിവേക് ആണ് ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. 

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് വാരിസ്. രശ്മിക മന്ദാന നായികയായി എത്തിയ ചിത്രം 300 കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴി‍ഞ്ഞു. കഴിഞ്ഞ ദിവസം വരെയുള്ള വേൾഡ് വൈഡ് കളക്ഷൻ കണക്കാണിത്. അതേസമയം, 250 കോടിയിലേറെയാണ് തുനിവ് നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്. 

'ഇന്ത്യന്‍ മാപ്പില്‍ ചവിട്ടി'; അക്ഷയ് കുമാറിന്റെ പരസ്യത്തിനെതിരെ വിമര്‍ശനം

അതേസമയം, വാരിസിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഫെബ്രുവരി 22ന് 
ചിത്രം സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.  കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന 'വിജയ് രാജേന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, എസ് ജെ സൂര്യ തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്