കഴിഞ്ഞ ദിവസം ആയിരുന്നു പരസ്യം പുറത്തിറങ്ങിയത്.

ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. നടൻ ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്നാണ് ആരോപണം. താന്‍ കൂടി ഭാഗഭാക്കാവുന്ന നോര്‍ത്ത് അമേരിക്ക ടൂറിന്‍റെ പരസ്യത്തില്‍ ​ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാർ നടക്കുന്നുണ്ട്. ഇതാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചത്. 

കഴിഞ്ഞ ദിവസം ആയിരുന്നു പ്രസ്‍തുത പരസ്യം പുറത്തിറങ്ങിയത്. നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തിൽ ഉണ്ട്. എന്നാൽ ഒരുഭാ​ഗത്ത് ​ഗ്ലോബിലെ ഇന്ത്യൻ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്. ഇതാണ് സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയത്. 'ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ' എന്ന തരത്തിലാണ് ട്വിറ്ററിലും ഇതര സോഷ്യൽ മീഡിയകളിലും വീഡിയോ പ്രചരിക്കുന്നത്. 

Scroll to load tweet…
Scroll to load tweet…

അതോടൊപ്പം 'കാനഡക്കാരൻ ആയതിനാലാണ് മാപ്പില്‍ ചവിട്ടിയത്' എന്നും വിമർശനമുണ്ട്. ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാനെതിരെ ബോയ്‌ക്കോട്ട് ക്യാംപെയ്ൻ നടത്തിയവർ എന്തുകൊണ്ട് അക്ഷയ് കുമാറിനെ വിമര്‍ശിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നു. 

Scroll to load tweet…
Scroll to load tweet…

അതേസമയം, 'സെൽഫി' എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി റിലീസിന് ഒരുങ്ങുന്നത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി റീമേക്ക് ആണിത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് സൽഫിയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2023 ഫെബ്രുവരി 24 ന് തിയറ്ററുകളിൽ എത്തും. 

വിജയ് ദേവരകൊണ്ട- 'ഗീതാ ഗോവിന്ദം' കോംമ്പോ വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു

രാം സേതുവാണ് അക്ഷയ് കുമാറിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അഭിഷേക് ശര്‍മ്മയാണ്. വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസില്‍ നിരാശയായിരുന്നു ഫലം. ബഡേ മിയാൻ ചോട്ടേ മിയാൻ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്‍റേതായി അണിയറില്‍ ഒരുങ്ങുന്നത്. സിനിമയിൽ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടൈഗർ ഷ്രോഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തില്‍ ജാൻവി കപൂർ ആണ് നായിക.