വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റം; സന്തോഷ് ശിവൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ

By Web TeamFirst Published Jan 2, 2021, 8:30 AM IST
Highlights

12 വര്‍ഷത്തിനു ശേഷം സന്തോഷ് ശിവന്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന സിനിമയുമാണ് ‘മുംബൈകര്‍’.2008ല്‍ പുറത്തിറങ്ങിയ 'തഹാന്‍' ആണ് ഹിന്ദിയില്‍ ഇതിനുമുന്‍പ് അദ്ദേഹം സംവിധാനം ചെയ്തത്. 

ന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'മുംബൈക്കർ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വിജയ് സേതുപതി ബേളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'മാനഗര'ത്തിന്‍റെ ഹിന്ദി റീമേക്ക് ആണ് പുതിയ ചിത്രം. 

12 വര്‍ഷത്തിനു ശേഷം സന്തോഷ് ശിവന്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന സിനിമയുമാണ് ‘മുംബൈകര്‍’. 2008ല്‍ പുറത്തിറങ്ങിയ 'തഹാന്‍' ആണ് ഹിന്ദിയില്‍ ഇതിനുമുന്‍പ് അദ്ദേഹം സംവിധാനം ചെയ്തത്. എന്നാല്‍ മണി രത്നത്തിന്‍റെ 'രാവണി'നും (2010) പ്രിയദര്‍ശന്‍റെ 'രംഗ്‍രേസി'നും (2013) ഛായാഗ്രഹണം നിര്‍വ്വഹിച്ചത് സന്തോഷ് ശിവന്‍ ആയിരുന്നു.

Here's the title look of ! Happy to be a part of it 😊😊 pic.twitter.com/zythMcokIb

— VijaySethupathi (@VijaySethuOffl)

'മാനഗര'ത്തില്‍ സുദീപ് കിഷന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുക വിക്രാന്ത് മസ്സേ ആണ്. സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറെ, ടാനിയ മണിക്ടാല, സച്ചിന്‍ ഖഡേക്കര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആമിര്‍ ഖാന്‍ നായകനാവുന്ന 'ലാല്‍ സിംഗ് ഛദ്ദ'യിലൂടെ വിജയ് സേതുപതി ബോളിവുഡില്‍ അരങ്ങേറുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. പക്ഷേ ആദ്യഘട്ട ചര്‍ച്ചകള്‍ക്കു ശേഷം പ്രോജക്ടില്‍ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.

മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളചിത്രം 'ജാക്ക് ആന്‍ഡ് ജില്‍' ആണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മലയാള സിനിമ. മോഹന്‍ലാലിന്‍റെ സംവിധായക അരങ്ങേറ്റമായ 'ബറോസി'ന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നതും സന്തോഷ് ശിവന്‍ ആണ്.  

click me!