വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം; സംയുക്ത മേനോന്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

Published : Sep 12, 2025, 11:58 AM IST
Samyuktha Menon

Synopsis

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രത്തിന്റെ പുതിയ പോസ്റ്റർ സംയുക്ത മേനോന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങി. പാൻ-ഇന്ത്യൻ ചിത്രത്തിൽ തബു, വിജയ് കുമാർ തുടങ്ങിയവരും അഭിനയിക്കുന്നു. 

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഇപ്പോൾ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന സംയുക്ത മേനോൻ്റെ പുതിയ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. സംയുക്തയുടെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഹൈദരാബാദിൽ ആണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ജൂലൈയിൽ ആരംഭിച്ചത്. വിജയ് സേതുപതി, സംയുക്ത മേനോൻ എന്നിവർ പങ്കെടുക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച് കൊണ്ടാണ് ചിത്രത്തിൻ്റെ റഗുലർ ഷൂട്ടിംഗ് ഹൈദരാബാദിൽ ഒരുക്കിയ വമ്പൻ സെറ്റിൽ തുടങ്ങിയത്. അധികം ഇടവേളകൾ ഇല്ലാതെ ചിത്രം പൂർത്തിയാക്കാൻ ആണ് അണിയറ പ്രവർത്തരുടെ പ്ലാൻ. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ആയാണ് ചിത്രം ഒരുക്കുന്നത്.

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് ഈ ചിത്രമൊരുക്കുന്നത്. ഡ്രാമ, ആക്ഷൻ, ഇമോഷൻ എന്നിവ ഉൾപ്പെടുത്തി ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. പ്രേക്ഷകർ ഇതുവരെ കാണാത്ത രീതിയിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരിയും ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ലാലേട്ടനും പറയുന്നത് അതാണ്'; സംവിധാനം ചെയ്യുന്ന ചിത്രം നേരിടുന്ന സാഹചര്യം വ്യക്തമാക്കി അനൂപ് മേനോന്‍
ഇനി 12 മണിക്കൂര്‍ ജോലി; മലയാള സിനിമയില്‍ തൊഴില്‍ സമയം കുറച്ച് പുതിയ കരാര്‍