
സുകേഷ് ഷെട്ടി സംവിധാനം ചെയ്‍ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമിക്കുന്ന 'പീറ്റർ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. "സുന്ദരി സുന്ദരി" എന്ന വരികളോടെ റിലീസ് ചെയ്ത ആദ്യ ഗാനത്തിൻ്റെ മലയാളം പതിപ്പ് ആലപിച്ചത് കപിൽ കപിലൻ, സംഗീത ശ്രീകാന്ത് എന്നിവർ ചേർന്നാണ്. സിജു തുറവൂർ ആണ് മലയാളം ഗാനത്തിന്റെ വരികൾ രചിച്ചത്. ഋത്വിക് മുരളീധർ ആണ് ഗാനത്തിന് ഈണം പകർന്നത്. ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.
രാജേഷ് ധ്രുവ, രവിക്ഷ എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയനിമിഷങ്ങൾ ആണ് "സുന്ദരി സുന്ദരി" ഗാനത്തിലൂടെ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. മടിക്കേരിയുടെയും ഭാഗമണ്ഡലത്തിന്റെയും നാടൻ സൗന്ദര്യത്തിന് നടുവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം ഇതിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ നിഗൂഢതകൾ നിറഞ്ഞതാണ്. 30 ദിവസങ്ങൾകൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്.
എല്ലാത്തരം വിനോദ ഘടകങ്ങളും കോർത്തിണക്കുമ്പോഴും, ഏറെ വൈകാരികമായ ആഴമുള്ള കഥ പറയുന്ന ചിത്രം, പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു സെൻസിറ്റീവ് ക്രൈം ഡ്രാമ കൂടിയായാണ് ഒരുക്കിയിരിക്കുന്നത്. വഞ്ചന, അതിജീവനം, അപ്രതീക്ഷിത ബന്ധങ്ങൾ എന്നിവയാൽ രൂപപ്പെട്ട ഒരു മനുഷ്യന്റെ വൈകാരികമായ യാത്രയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ സുകേഷ് ഷെട്ടിയാണ്. പ്രതിമ നായക്, റാം നാദഗൗഡ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഛായാഗ്രഹണം- ഗുരുപ്രസാദ് നർനാഡ്, എഡിറ്റർ- നവീൻ ഷെട്ടി, സംഗീതം- ഋത്വിക് മുരളീധർ, കല- ഡി കെ നായക്, ഡബ്ബിംഗ്: ആനന്ദ് വി, എസ്, വരികൾ - തിലക്‌രാജ് ത്രിവിക്രമ, നാഗാർജുൻ ശർമ്മ, സുകീർത്ത് ഷെട്ടി, ഡയലോഗ് - രാജശേഖർ, വസ്ത്രങ്ങൾ - ദയാനന്ദ ഭദ്രവതി, മേക്കപ്പ് - ചന്ദ്രു, DI -കളർ പ്ലാനറ്റ് VFX, സ്റ്റണ്ട് - സാജിദ് വജീർ, വിനീഷ്, അസോസിയേറ്റ് ഡയറക്ടർ - വിനോദ് ക്ഷത്രിയ, ഡയറക്ഷൻ ടീം- കാർത്തിക്, സതീഷ്, അഭി എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ദയാനന്ദ ഭണ്ഡാരി, VFX- പോപ്‌കോൺ VFX, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ കാഞ്ചൻ, ലൈൻ പ്രൊഡ്യൂസർ: രാം നടഗൗഡ്, പബ്ലിസിറ്റി ഡിസൈൻ - അഭിഷേക്, പിആർഒ - ശബരി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ