'എല്ലാവര്‍ക്കും ജീവിക്കാൻ വേണ്ടിയാണ് ഭൂമി': ആദിവാസികളോട് തീയറ്ററില്‍ വിവേചനം, പ്രതികരിച്ച് വിജയ് സേതുപതി

Published : Mar 31, 2023, 04:16 PM IST
'എല്ലാവര്‍ക്കും ജീവിക്കാൻ വേണ്ടിയാണ് ഭൂമി': ആദിവാസികളോട് തീയറ്ററില്‍ വിവേചനം, പ്രതികരിച്ച് വിജയ് സേതുപതി

Synopsis

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച് മധുരെയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി. 

മധുരെ: ചെന്നൈയില്‍ പത്ത് തല എന്ന സിനിമ കാണാന്‍ എത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ തീയറ്ററില്‍ കയറാന്‍ സമ്മതിക്കാത്ത നടപടിക്കെതിരെ നടന്‍ വിജയ് സേതുപതി രംഗത്ത്. ടിക്കറ്റ് എടുത്തിട്ടും ചെന്നൈയിലെ രോഹിണി തീയറ്ററിലാണ് ആദിവാസി കുടുംബത്തിനെ തീയറ്ററില്‍ കയറ്റാതിരുന്നത്. ഇത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തെ അപലപിച്ചാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എത്തിയത്. 

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച് മധുരെയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി. തുടര്‍ന്ന് രോഹിണി തീയറ്റരില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതികരിച്ച വിജയ് സേതുപതി. "ഇത്തരത്തിലുള്ള വിവേചനം ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാ മനുഷ്യർക്കും ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്. മറ്റൊരു മനുഷ്യനെ അടിച്ചമർത്തുന്നവർക്കെതിരെ നമ്മൾ പ്രതികരിക്കണം" വിജയ് സേതുപതി പറഞ്ഞു.

അതേ സമയം സ്റ്റാലിന്‍റെ എഴുപതാം ജന്മദിനത്തില്‍ ആരംഭിച്ച ഫോട്ടോ പ്രദര്‍ശനം കണ്ട ശേഷം അതിനെക്കുറിച്ചും വിജയ് സേതുപതി പ്രതികരിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മക്കള്‍ രാഷ്ട്രീയത്തിലൂടെയാണ് മുഖ്യമന്ത്രിയായത് എന്നാണ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത് എന്നാല്‍ ഈ ഫോട്ടോ പ്രദര്‍ശനം ആ തെറ്റിദ്ധാരണ മാറ്റുമെന്ന് വിജയ് സേതുപതി പറഞ്ഞു.

പ്രധാന താരങ്ങളുടെ ചിത്രങ്ങള്‍ ആഘോഷപൂര്‍വ്വം റിലീസ് ചെയ്യുന്നതില്‍ പ്രശസ്തമാണ് ചെന്നൈയിലെ രോഹിണി തീയറ്റര്‍. മാർച്ച് 30-ന് റിലീസായ ചിമ്പു നായകനായ പാത്ത് തലയുടെ അതിരാവിലെ ഷോയ്ക്കാണ് നരികുറവ വിഭാഗത്തില്‍ പെടുന്ന ഒരു ആദിവാസി കുടുംബം എത്തിയത്. ഇവരുടെ കൈയ്യില്‍ ടിക്കറ്റ് ഉണ്ടായിട്ടും തീയറ്റര്‍ ജോലിക്കാര്‍ അവരെ തീയറ്ററില്‍ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. എന്തുകൊണ്ടാണ് തങ്ങളെ വേദിയിലേക്ക് പ്രവേശിപ്പിക്കാത്തതെന്ന് തിയേറ്റർ ജീവനക്കാരനോട് ഇവര്‍ ചോദിക്കുന്ന വീഡിയോയും മറ്റും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. 

ഓസ്കര്‍ താരങ്ങള്‍ വീണ്ടും വേദിയില്‍ ഒന്നിക്കുന്നത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് വേണ്ടി

'ജവാന്റെ' വരവ് വെറുതെ ആകില്ല, ഷാരൂഖിനൊപ്പം പോരടിക്കാൻ ഈ താരം, പ്രതീക്ഷകളേറ്റി ആറ്റ്ലി ചിത്രം

PREV
Read more Articles on
click me!

Recommended Stories

മണ്‍ഡേ ടെസ്റ്റില്‍ ധുരന്ദര്‍ എങ്ങനെ?, കളക്ഷനില്‍ ഏഴ് കോടിയുണ്ടെങ്കില്‍ ആ സുവര്‍ണ്ണ നേട്ടം
30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും