ഓസ്കര്‍ താരങ്ങള്‍ വീണ്ടും വേദിയില്‍ ഒന്നിക്കുന്നത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് വേണ്ടി
ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ 'ബോണി'ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് എടുക്കുന്ന ചിത്രത്തില്‍ അഖില്‍ അക്കിനേനിയാണ് നായകനാകുന്നത്.

ഹൈദരാബാദ്: ഓസ്കാര്‍ നേട്ടത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ആര്‍ആര്‍ആര്‍ സംഘം ഹൈദരാബാദില്‍ മടങ്ങിയെത്തിയത്. ആര്‍ആര്‍ആര്‍ സിനിമയിലെ നായകന്മാരായ ജൂനിയര്‍ എന്‍ടിആറിനും, രാംചരണിനും വലിയ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ തെലുങ്കിലെ സൂപ്പര്‍താരങ്ങളായ ഇരുവരും ഒന്നിച്ച് വരുന്ന വേദി ഏത് എന്നതാണ് ഇപ്പോള്‍ ചര്‍ച്ച. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമായാല്‍ ആ വേദിക്ക് ഒരു മലയാള സിനിമ കണക്ഷനും ഉണ്ടാകും.
ടോളിവുഡില്‍ നിന്നുള്ള അടുത്ത വലിയ റിലീസാണ് ഏജന്‍റ് എന്ന ചലച്ചിത്രം. സൈറാ നരസിംഹ റെഡ്ഡി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. റിലീസ് പലകുറി നീട്ടിവച്ച ചിത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 ന് എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് 2023 സംക്രാന്തി റിലീസ് ആയി ചിത്രം എത്തുമെന്നും അറിയിപ്പ് എത്തിയിരുന്നു. എന്നാല്‍ റിലീസ് വീണ്ടും നീട്ടിവച്ച ചിത്രത്തിന്‍റെ ഇപ്പോഴത്തെ റിലീസ് തീയതി ഏപ്രില്‍ 28 ആണ്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.
ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ 'ബോണി'ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് എടുക്കുന്ന ചിത്രത്തില്‍ അഖില്‍ അക്കിനേനിയാണ് നായകനാകുന്നത്. അഖിലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് ഇത്. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഏജന്‍റ്. ഈ ചിത്രത്തില്‍ കേണല്‍ മഹാദേവ് എന്ന സുപ്രധാന വേഷത്തില്‍ മമ്മൂട്ടി എത്തുന്നു.
എന്നാല്‍ പുതിയ വാര്‍ത്ത പ്രകാരം ഏപ്രില്‍ 28ന് ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ഒരു വന്‍ പ്രീ റിലീസ് ഈവന്‍റ് നടത്താന്‍ ഒരുങ്ങുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. പാന്‍ ഇന്ത്യ റിലീസായി ഉദ്ദേശിക്കുന്ന ചിത്രത്തിന്‍റെ ഹൈപ്പിന് ഒത്ത ഒരു ചടങ്ങാണ് അണിയറക്കാരുടെ മനസില്‍. ഇതിന്‍റെ തീയതിയോ സ്ഥലമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഈ വലിയ ചടങ്ങിലെ വേദിയില്‍ ജൂനിയര്‍ എന്‍ടിആറിനെയും, രാംചരണിനെയും ഒന്നിച്ച് വേദിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ഏജന്‍റ് നിര്‍മ്മാതാക്കള്‍. ഇതില്‍ അവസാന തീരുമാനം ആയിട്ടില്ലെങ്കിലും. അതിനുള്ള നീക്കം ശക്തമാണ് എന്നാണ് ടോളിവുഡ് റിപ്പോര്‍ട്ടുകള്‍.
എന്തായാലും മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ഒരു ചിത്രത്തിന്‍റെ പ്രമോഷന് വേണ്ടി വീണ്ടും ഓസ്കാര്‍ നേടിയ ചിത്രത്തിലെ താരങ്ങള്‍ ഒന്നിക്കുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. നാല് വര്‍ഷത്തിനു മുന്‍പെത്തിയ യാത്രയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് ഏജന്‍റ്.
പുതുമുഖം സാക്ഷി വൈദ്യയാണ് നായിക. യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
മിഷ്‍കിന്റെ പുതിയ ചിത്രത്തില്‍ നായകനാകുന്നത് വിജയ് സേതുപതി
സാമന്ത 'ശകുന്തള'യായത് ഇങ്ങനെ, ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത്