വിജയ് സേതുപതി നായകനായി ഏസ്, വീഡിയോ ഗാനം പുറത്ത്

Published : May 29, 2025, 11:56 AM IST
വിജയ് സേതുപതി നായകനായി ഏസ്, വീഡിയോ ഗാനം പുറത്ത്

Synopsis

വിജയ് സേതുപതി നായകനായ ഏസിലെ വീഡിയോ ഗാനം പുറത്ത്.

വിജയ് സേതുപതി നായകനായി വന്ന ചിത്രമാണ് ഏസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കാനായില്ല. ഓപ്പണിംഗില്‍ ഏസിന് ഏകദേശം ഒരു കോടി രൂപയോളം നേടാനായെങ്കിലും ആദ്യ തിങ്കളാഴ്‍ച അത് 62 ലക്ഷമായി കുറയുകയും ആകെ നേട്ടം വെറും 4.94 കോടിയില്‍ എത്താനേ കഴിഞ്ഞുള്ളൂവെന്നുമാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ഏസിലെ മനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അറുമുഗകുമാര്‍ ആണ്. വളരെ ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ബോൾഡ് കണ്ണൻ' എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.  7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ നിർമ്മിച്ച ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

പൂർണ്ണമായും മലേഷ്യയിൽ ചിത്രീകരിച്ച എയ്‌സിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തിന്റെ ആഴത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും ആരാധകരിൽ ആവേശം സൃഷ്ടിക്കുന്ന ഒരു ഗ്ലിംമ്പ്സ് വീഡിയോ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പുറത്ത് വന്നിരുന്നു. ഇത് കൂടാതെ ചിത്രത്തിന്റെ ഒരു ടീസർ, ഇതിലെ ഒരു വീഡിയോ ഗാനം എന്നിവയും പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്‍തിരുന്നു.

വമ്പൻ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം പൂർണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യൽ എൻ്റർടൈനർ ആയാണ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം, വമ്പൻ ആക്ഷനും ആകർഷകമായ കഥപറച്ചിലും സംയോജിപ്പിക്കുന്ന ഒരു ദൃശ്യ വിരുന്നായിരിക്കും സമ്മാനിക്കുക എന്നാണ് സൂചന. ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, പശ്‌ചാത്തല സംഗീതം- സാം സി എസ്, കലാസംവിധാനം- എ കെ മുത്തു. പിആർഒ ശബരി ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'