
കൊച്ചി: വിജയ് സേതുപതിയും തൃഷ കൃഷ്ണനും പ്രധാന വേഷത്തില്‍ എത്തി 2018 ലെ റൊമാന്റിക് ഡ്രാമ 96 ഏറ്റവും ജനപ്രിയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു. എന്നാൽ അഭിഷേക് ബച്ചനെ നായകനാക്കി ഒരു ബോളിവുഡ് ചിത്രമായാണ് ചിത്രം ആദ്യം എഴുതിയത് എന്നത് പലര്‍ക്കും അറിയില്ല.
സ്‌ക്രീൻ റൈറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ ഇന്ത്യൻ സ്‌ക്രീൻ റൈറ്റേഴ്‌സ് കോൺഫറൻസിൽ, 96 സംവിധായകൻ പ്രേം കുമാർ തന്നെയാണ് ആദ്യം ഇത് ഒരു ഹിന്ദി ചിത്രമായാണ് എഴുതിയതെന്ന് വെളിപ്പെടുത്തിയത്. ഈ ചിത്രത്തില്‍ അഭിഷേക് ബച്ചനെ നായകനായി അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നതായും സംവിധായകന്‍ പറഞ്ഞു. നിർഭാഗ്യവശാൽ തനിക്ക് അന്ന് അദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും സംവിധായകൻ സൂചിപ്പിച്ചു.
കൂടാതെ, ഹിന്ദി സിനിമയുമായും തനിക്കുള്ള സ്നേഹത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും മെയ്യഴകൻ എന്ന ചിത്രം സംവിധാനം ചെയ്ത പ്രേം കുമാര്‍ സംസാരിച്ചു. “എനിക്ക് ഹിന്ദി നന്നായി അറിയാം, എന്‍റെ അച്ഛൻ വടക്കേ ഇന്ത്യയിലാണ് വളർന്നത്. അതുകൊണ്ട്, കുട്ടിക്കാലത്ത് ഞാൻ ഹിന്ദി സിനിമകളാണ് നിരന്തരം കണ്ടത്. നസിറുദ്ദീൻ ഷാ ആയിരുന്നു എന്‍റെ പ്രിയപ്പെട്ട നടൻ". താൻ ഇപ്പോൾ ഒരു ഹിന്ദി തിരക്കഥ പൂർത്തിയാക്കിയിട്ടുണ്ടെന്നും പ്രേം കുമാർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ സ്‌ക്രീൻ റൈറ്റേഴ്‌സ് കോൺഫറൻസിന്‍റെ ഭാഗമായി ദ സൗത്ത് സാഗ - റൂട്ട്ഡ്, റെലവന്‍റ്, റെവല്യൂഷണറി - എന്ന സെഷനിലാണ് പ്രേം കുമാര്‍ പങ്കെടുത്തത്. സെഷനിൽ ഉള്ളോഴുക്ക് സംവിധായകന്‍ ക്രിസ്റ്റോ ടോമി, സപ്ത സാഗരദാച്ചെ എല്ലോ ഫെയിം ഹേമന്ത് എം റാവു, സരിപോദ ശനിവാരം ഫെയിം വിവേക് ആത്രേയ തുടങ്ങിയ സംവിധായകരും പങ്കെടുത്തു.
വിജയ് സേതുപതിയും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2018 ൽ പുറത്തിറങ്ങിയ സിനിമയാണ്‘96’. ദേവദർശിനി, ജനഗരാജ്, ഭഗവതി പെരുമാൾ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിച്ചിരുന്നു. ഹൈസ്‌കൂൾ പഠനത്തിന് ശേഷം 22 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന രണ്ട് ഹൈസ്‌കൂൾ പ്രണയിനികളെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്.
വര്‍ഷങ്ങള്‍ക്കിപ്പുറം നാട്ടിലെത്തുന്ന 'അരുള്‍മൊഴി'; 'മെയ്യഴകനി'ലെ ആ രംഗം എത്തി
ഇതാ, 'മെയ്യഴകനി'ലെ നമ്മള്‍ കാണാത്ത രംഗം; ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ