വിജയ് നായകനാകുന്ന ചിത്രത്തിനായി കഥ കേട്ട് നടൻ ജീവ

Published : Apr 24, 2023, 06:31 PM ISTUpdated : May 16, 2023, 04:42 PM IST
വിജയ് നായകനാകുന്ന ചിത്രത്തിനായി കഥ കേട്ട് നടൻ ജീവ

Synopsis

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് വിജയ്‍യുടേതായി ഇനി എത്താനുള്ളത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രം 'ലിയോ'യാണ് വിജയ്‍യുടേതായി ഒരുങ്ങുന്നത്. 'മാസ്റ്റര്‍' എന്ന ചിത്രത്തിനു ശേഷം ലോകേഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നുവെന്നതിനാല്‍ ആരാധകര്‍ പ്രതീക്ഷയിലുമാണ്. 'ലിയോ'യുടെ ഓരോ വിശേഷങ്ങള്‍ക്കും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു ചിത്രത്തിന്റെ വാര്‍ത്തയാണ് വിജയ്‍യുടേതായി പുറത്തുവരുന്നത്.

പുതിയ ഒരു സിനിമയുടെ കാര്യത്തില്‍ നടൻ ജീവയും അച്ഛൻ ആര്‍ ബി ചൗധരിയും സഹോദരൻ ജിതൻ രമേഷും വിജയ്‍യുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ നൂറാമത്തെ ചിത്രത്തില്‍ നായകൻ വിജയ് ആണെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ അടുത്ത സിനിമയ്‍ക്കായി സംവിധായകരില്‍ നിന്ന് കഥ കേള്‍ക്കുന്ന തിരക്കിലാണ് ജീവ എന്നാണ് വാര്‍ത്ത. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ഉടമസ്ഥൻ ആര്‍ബി ചൗധരിയുടെ മകനും നടനുമായ ജീവ പുതിയ പ്രൊജക്റ്റില്‍ വിജയ്‍യ്‍ക്കൊപ്പം വേഷമിടുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രത്തിന്റെ കശ്‍മീരിലെ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. 'ലിയോ'യുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും വേഷമിടുന്നു.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷുമാണ് വിജയ് നായകനായ 'വാരിസ്' എന്ന ചിത്രത്തിന്റെ നിർമ്മാണം.

Read More: നടൻമാരായ പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകര്‍ ഏറ്റുമുട്ടി, ഒരാള്‍ കൊല്ലപ്പെട്ടു

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്