
തമിഴകത്ത് സമീപകാലത്ത് വളരെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. കമല്‍ഹാസന്റെ വമ്പൻ ഹിറ്റായ 'വിക്ര'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ലോകേഷ് കനകരാജില്‍ ആരാധകര്‍ക്ക് പ്രതീക്ഷ വാനോളമാണ്. ഇൻഡസ്‍ട്രി ഹിറ്റുകളുണ്ടാക്കാൻ കെല്‍പ്പുള്ള സംവിധായകൻ തന്നെയാണ് ലോകേഷ് കനകരാജ് എന്ന് പ്രേക്ഷകര്‍ ഉറച്ചുവിശ്വസിക്കുന്നു. രജനികാന്തിന്റെ 'ജയിലര്‍' റെക്കോര്‍ഡുകള്‍ തിരുത്തുമ്പോള്‍ സംവിധായകൻ ലോകേഷ് കനകരാജിന് വിജയ്‍ നായകനാകുന്ന 'ലിയോ'യിലൂടെ അതെല്ലാം മറികടക്കാനാകുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍.
മോഹൻലാല്‍, ശിവരാജ് കുമാര്‍ തുടങ്ങിയ താരങ്ങളും 'ജയിലറി'ന്റെ വിജയത്തെ സ്വാധീനിച്ചിരുന്നു. 'ലിയോ'യിലാകട്ടെ അര്‍ജുനും സഞ്‍ജയ് ദത്തുമുണ്ട്. ലോകേഷ് കനകരാജ് യൂണിവേഴ്‍സിന്റെ ഭാഗമായി ചിത്രത്തില്‍ സര്‍പ്രൈസുണ്ടാകുമോ എന്ന് ആരാധകര്‍ ഉറ്റുനോക്കുന്നുമുണ്ട്. മുത്തു പാണ്ഡ്യ'ന്റെ വരവില്‍ നേടിയ കളക്ഷൻ റിലീസുതൊട്ട് 95.78, 56.24, 68.51, 82.36, 49.03, 64.27 എന്നിങ്ങനെ ആകെ 416.19 കോടി രൂപയില്‍ എത്തിനില്‍ക്കുന്നതിനാല്‍ വിജയ് ആരാധകര്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.
'ലിയോ' റിലീസിന് ഏകദേശം 150 കോടിയെങ്കിലും നേടിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളും ആരാധകരും പ്രതീക്ഷിക്കുന്നത്. കോളിവുഡിലെ പ്രീ റിലീസ് ബിസിനസില്‍ ചിത്രം ഇതിനകം ഒന്നാമത് എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ വിശദ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും 'ലിയോ'യുടെ ആവേശം തുടങ്ങിയിരിക്കുകയാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, മൻസൂര്‍ അലി ഖാൻ, സാൻഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെൻസില്‍ സ്‍മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ് തുടങ്ങിവരും വിജയ് നായകനായ 'ലിയോ'യില്‍ വേഷമിടുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ രജനികാന്ത് നായകനാകും എന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
Read More: നടൻ ചിരഞ്‍ജീവിക്ക് ശസ്‍ത്രക്രിയ, വിശ്രമം, കളക്ഷനില്‍ കരകയറാനാകാതെ 'ഭോലാ ശങ്കര്‍'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക