ജിഡിഎന്നില്‍ ഞെട്ടിച്ച് വിജയ് യേശുദാസ്, താരത്തിന്റെ വേഷപ്പകര്‍ച്ച പെരിയാറായി

Published : Aug 09, 2026, 03:44 PM IST
Vijay Yesudas

Synopsis

മാധവൻ ആണ് ചിത്രത്തില്‍ നായകനായെത്തിയത്.

രാജ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു വ്യവസായിയെന്ന നിലയിൽ നടത്തിയ പോരാട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ‘ജിഡിഎൻ: എഡിസൺ ഓഫ് ഇന്ത്യ’. മാധവൻ ആണ് ദൊരൈസ്വാമിയായി എത്തിയത്. മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്‍ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജി.ഡി.എൻ’ എന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്‍തത്. ഗായകൻ വിജയ് യേശുദാസും ചിത്രത്തില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പെരിയാറായാണ് വിജയ് യേശുദാസ് വേഷമിട്ടത്.

‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സും ട്രൈകളർ ഫിലിംസും മീഡിയ മാക്സ് എന്റർടൈൻമെന്റ്സും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രമാണിത്. മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു. വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ സോണൽ പണ്ടേ, സഞ്ജയ് ബെക്ടർ എന്നിവർ സഹനിർമാതാക്കളാവുന്നു.

ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറുമായി അരവിന്ദ് കമലനാഥൻ എത്തുമ്പോള്‍ മുരളീധരൻ സുബ്രഹ്മണ്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആവുന്നു. കേരളത്തിൽ മാത്രം 100 തിയറ്ററുകളിൽ റിലീസ് ചെയ്‍ത ചിത്രം 32 രാജ്യങ്ങളിൽ പ്രദർശനത്തിനെത്തി. ഡിജിറ്റൽ മാർക്കറ്റിങ്: ലിറ്റിൽ ഫ്രെയിംസ് എന്റർടെയ്ൻമെന്റ്, വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നിവിന്റെ നായികയായി രുക്മിണി വസന്ത്; മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ പുതിയ ചിത്രത്തിന് തുടക്കം
മാസ്റ്ററായി മോഹൻലാൽ; 'തുടക്കം' ക്യാരക്ടർ പോസ്റ്റർ പുറത്ത്