യുവസംവിധായകനുമായി കൈകോര്‍ക്കാൻ വിജയ്, ഒരുങ്ങുന്നത് തകര്‍പ്പൻ സിനിമ!

Published : May 14, 2019, 12:03 PM IST
യുവസംവിധായകനുമായി കൈകോര്‍ക്കാൻ വിജയ്, ഒരുങ്ങുന്നത് തകര്‍പ്പൻ സിനിമ!

Synopsis

വിജയ് നായകനാകുന്ന പുതിയ സിനിമ ആലോചനയില്‍. യുവ സംവിധായകൻ ലോകേഷ് കനകരാജ് വിജയ്‍യുമായി ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ് നായകനാകുന്ന പുതിയ സിനിമ ആലോചനയില്‍. യുവ സംവിധായകൻ ലോകേഷ് കനകരാജ് വിജയ്‍യുമായി ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകേഷ് കനകരാജ് വിജയ്‍യെ തിരക്കഥ വായിച്ചുകേള്‍പ്പിച്ചു. ചിത്രത്തിന്റെ തിരക്കഥയുടെ പ്രാഥമിക രൂപത്തില്‍ വിജയ് സമ്മതം അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം എന്ന സിനിമ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ പിടിച്ചുപറ്റിയിരുന്നു. അതേസമയം എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍ വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ സര്‍ക്കാര്‍ വൻ വിജയമായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റാപ്പന്‍ ചന്ദന്‍ ഷെട്ടി നായകന്‍; 'വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ' തിയറ്ററുകളിലേക്ക്
'ലാലേട്ടനും പറയുന്നത് അതാണ്'; സംവിധാനം ചെയ്യുന്ന ചിത്രം നേരിടുന്ന സാഹചര്യം വ്യക്തമാക്കി അനൂപ് മേനോന്‍