സിനിമകൾ കുറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി നടി അനുഷ്ക ശർമ്മ

Published : May 14, 2019, 11:55 AM ISTUpdated : May 14, 2019, 12:13 PM IST
സിനിമകൾ കുറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി നടി അനുഷ്ക ശർമ്മ

Synopsis

'സീറോ'യ്ക്ക് ശേഷം എന്തുകൊണ്ട് മറ്റൊരു ചിത്രത്തിലും കണ്ടില്ലാ എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. 

ചുരുങ്ങിയക്കാലം കൊണ്ട് ബോളിവുഡ് കീഴടക്കിയ താരമാണ് അനുഷ്ക ശർമ്മ. തന്റെ ആദ്യ ചിത്രമായ 'റബ് നേ ബനാ ദി ജോഡി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ താരം പത്ത് വർഷം കൊണ്ടാണ് ബിടൗണിൽ തന്റേതായ ഇടം സ്വന്തമാക്കിയത്. മികച്ച അഭിനയപാടവും കഥാപാത്രങ്ങളിലെ വ്യത്യസ്തതയും താരത്തെ ബിടൗണിലെ റാണിയാക്കി. 2008-ൽ പുറത്തിറങ്ങിയ റബ് നേ ബനാ ദി ജോഡി എന്ന ഷാരൂഖ് ഖാൻ ചിത്രത്തിനുശേഷം നിരവധി ഹിറ്റ് ചിത്രങ്ങളിൽ അനുഷ്ക വേഷമിട്ടു. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും അൽപം വിട്ട് നിൽക്കുകയാണ് അനുഷ്ക. 2018-ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ‍ ചിത്രം 'സീറോ'യാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. സീറോയ്ക്ക് ശേഷം എന്തുകൊണ്ട് മറ്റൊരു ചിത്രത്തിലും കണ്ടില്ലാ എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അനുഷ്കയുടെ തുറന്ന് പറച്ചിൽ.   

ഒരു നടിയെന്ന നിലയിൽ കരിയറിൽ ഞാനിപ്പോൾ സുരക്ഷിതമായൊരു സ്ഥലത്താണ് നിൽക്കുന്നത്. അതുകൊണ്ട് തന്നെ സമയം ചെലവഴിക്കണമെന്ന് കരുതി എന്തെങ്കിലും ചെയ്യുകയോ അല്ലെങ്കിൽ എതെങ്കിലും ചിത്രത്തിൽ അഭിനയിക്കുകയോ ചെയ്യേണ്ടതായിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന്, താരം പറഞ്ഞു. 
 
വിവിധ പ്രോജക്ടുകൾ ഏറ്റെടുത്തതിനാൽ കഴിഞ്ഞ മൂന്ന് വർഷമായി താൻ വളരെയധികം തിരക്കിലായിരുന്നു. പരി, സുയ് ദാ​ഗ, സീറോ തുടങ്ങി വർഷത്തിൽ മൂന്ന് ചിത്രങ്ങൾ എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരും വ്യത്യസ്തരായ ആളുകളാണ്. എല്ലാവർക്കും തയ്യാറെടുപ്പുകൾ ആവശ്യമാണ്. നിങ്ങൾക്ക് ഇരിക്കാനും ഒരു ഫോൺ കോൾ ചെയ്യാനും തോന്നുകയാണെങ്കിൽ‌ അതിന് സമയം കണ്ടെത്തണമെന്നും അനുഷ്ക ശർമ്മ പറഞ്ഞു. 2017 ഡിസംബര്‍ 11-നാണ് അനുഷ്ക ശര്‍മയും വിരാട് കോലിയും വിവാഹിതരാകുന്നത്. 

   

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍