Vikram Release Date : കാത്തിരിപ്പ് അവസാനിക്കുന്നു; 'വിക്രം' റിലീസ് തീയതി പ്രഖ്യാപിച്ച് കമല്‍ ഹാസന്‍

Published : Mar 14, 2022, 10:39 AM IST
Vikram Release Date : കാത്തിരിപ്പ് അവസാനിക്കുന്നു; 'വിക്രം' റിലീസ് തീയതി പ്രഖ്യാപിച്ച് കമല്‍ ഹാസന്‍

Synopsis

മാസ്റ്ററിനു ശേഷമുള്ള ലോകേഷ് കനകരാജ് ചിത്രം

തെന്നിന്ത്യന്‍ സിനിമകളിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഭാഷാഭേദമന്യെ പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച ചിത്രമാണ് കമല്‍ ഹാസനെ (Kamal Haasan) നായകനാക്കി ലോകേഷ് കനകരാജ് (Lokesh Kanagaraj) സംവിധാനം ചെയ്യുന്ന വിക്രം (Vikram Movie). വിജയ് നായകനായ മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വന്‍ ഹൈപ്പ് സൃഷ്ടിച്ചത് കമലിനൊപ്പമുള്ള മറ്റു താരനിര്‍ണ്ണയങ്ങള്‍ കൂടിയാണ്. ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് ചിത്രത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍.

മേക്കിംഗ് വീഡിയോയുടെ ഗ്ലിപ്സിനൊപ്പമാണ് സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം നരെയ്ന്‍, കാളിദാസ് ജയറാം എന്നിവരും ചിത്രത്തില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ലോകേഷ് ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രാഹകനായ സത്യന്‍ സൂര്യനെയാണ് വിക്രത്തിലും ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് മറ്റു പ്രോജക്റ്റുകളുടെ തിരക്കുകള്‍ വന്നതിനാല്‍ പിന്മാറുകയായിരുന്നു.

കമല്‍ ഹാസന്‍റെ 2020ലെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പള്‍സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് സിഡ്‍നി, മ്യൂസിക് ലേബല്‍ സോണി മ്യൂസിക് എന്‍റര്‍ടെയ്ന്‍മെന്‍റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍