ചിയാൻ വിക്രമും സുരാജും ഒന്നിക്കുന്ന ചിത്രത്തില്‍ നിര്‍ണായകമാകാൻ ആ യുവ നടിയും

Published : Apr 03, 2024, 06:43 PM IST
ചിയാൻ വിക്രമും സുരാജും ഒന്നിക്കുന്ന ചിത്രത്തില്‍ നിര്‍ണായകമാകാൻ ആ യുവ നടിയും

Synopsis

ചിയാൻ 62ന്റെ അപ്‍ഡേറ്റ് പുറത്ത്.

വിക്രം നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ചിയാൻ 62. ചിയാൻ 62 എന്ന വിശേഷണപ്പേരോടെ സംവിധാനം ചെയ്യുന്നത് എസ് യു അരുണ്‍ കുമാര്‍ ആണ്. ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. വിക്രം നായകനാകുന്ന ചിയാൻ 62 സിനിമയില്‍ ദുഷറ വിജയനും നിര്‍ണായക വേഷത്തിലെത്തും.

ചിയാൻ 62ന്റെ അന്വേഷണങ്ങള്‍ കാണുന്നുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഒരുപാട് കാലം കാത്തിരിപ്പുണ്ടാകില്ലെന്നും ഏപ്രിലില്‍ തുടങ്ങാൻ എസ് യു അരുണ്‍ കുമാര്‍ ശ്രമിക്കുകയാണെന്നും നിര്‍മാതാക്കള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിക്രം ഞെട്ടിക്കാൻ തയ്യാറായിക്കഴിഞ്ഞു എന്നും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഛായാഗ്രാഹകനായ തേനി ഈശ്വറും എത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ഒരു നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുക.

ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം തങ്കലാനാണ്. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാൻ എന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. ഛായാഗ്രാഹണം എ കിഷോറാണ്.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ തന്നെ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

Read More: ദുല്‍ഖര്‍ വീണു, കുറുപ്പിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് പൃഥ്വിരാജ്, റെക്കോര്‍ഡിട്ട് ആടുജീവിതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു