
ചെന്നൈ: നടൻ ചിയാൻ വിക്രമിന് അപകടനം. തങ്കലാൻ എന്ന പുതിയ ചിത്രത്തിന്റെ റിഹേഴ്സലിനെ ആണ് അപകടനം സംഭവിച്ചത്. അപകടത്തിൽ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജർ സൂര്യനാരായണൻ ട്വീറ്റ് ചെയ്തു. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.
തന്നോടുള്ള സ്‌നേഹത്തിന് എല്ലാവരോടും വിക്രം നന്ദി അറിയിച്ചെന്നും എത്രയും വേഗം തിരിച്ചെത്തുമെന്ന് വാഗ്ദാനം ചെയ്തതായും സൂര്യനാരായണൻ ട്വീറ്റ് ചെയ്തു. അപകട വിവരം അറിഞ്ഞതിന് പിന്നാലെ നിരവധി പേരാണ് വിക്രമിന്റെ ആരോഗ്യ വിവരം അന്വേഷിച്ച് കൊണ്ടും പ്രാർത്ഥനകളുമായും രംഗത്തെത്തുന്നത്.
പൊന്നിയിന്‍ സെല്‍വം 2 ആണ് വിക്രമിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മണിരത്നം സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 28 ന് ആയിരുന്നു റിലീസ് ചെയ്തത്. വന്‍താരനിര അണിനിരന്ന ചിത്രത്തില്‍ ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയിലധികമാണ് ആദ്യ നാല് ദിനങ്ങളില്‍ ചിത്രം നേടിയിരിക്കുന്നത്.
പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. ചിത്രത്തിനായി വന്‍ മേക്കോവര്‍ ആണ് നടന്‍ നടത്തിയിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു. 'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്.
ഇതുവരെ കാണാത്ത വൻ മേക്കോവറിലാണ് വിക്രം തങ്കലാനിൽ എത്തിയിരിക്കുന്നത്.കഥാപാത്രങ്ങളിൽ ജീവന്റെ തുടിപ്പേകാൻ ഏതറ്റം വരെയും പോകുന്ന താരം. അന്ന്യൻ, സേതു, പിതാമഹൻ, ദൈവതിരുമകൻ, ഐ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണങ്ങൾ മാത്രം. ഇക്കൂട്ടത്തില്‍ ആണ് തങ്കലാനും എത്തുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
2023ലെ മികച്ച കോളിവുഡ് ഓപ്പണിംഗ്; മുന്നിൽ 'പിഎസ് 2', പിന്നാലെ വിജയിയും അജിത്തും