ഡോണ്‍ പാലത്തറയുടെ സംവിധാനത്തില്‍ വിനയ് ഫോര്‍ട്ട്, 'ഫാമിലി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

Published : Nov 05, 2022, 03:17 PM IST
ഡോണ്‍ പാലത്തറയുടെ സംവിധാനത്തില്‍ വിനയ് ഫോര്‍ട്ട്, 'ഫാമിലി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

Synopsis

വിനയ് ഫോര്‍ട്ട് നായകനാകുന്ന ചിത്രമാണ് 'ഫാമിലി'.

ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'ഫാമിലി'. വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ നായകൻ. ഡോണ്‍ പാലത്തറയ്‍ക്കൊപ്പം ഷെറിൻ കാതറയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

ബേസില്‍ സി ജെയാ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിൽജ കെ ബേബി, ദിവ്യ പ്രഭ, അഭിജ ശിവകല, മാത്യു തോമസ് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ആര്‍ട് അരുണ്‍ ജോസ്. ജലീല്‍ ബാദുഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 'ഫാമിലി' നിര്‍മിക്കുന്ന ന്യൂട്ടണ്‍ സിനിമയാണ്.

വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത് ടി കെ രാജീവ്‍കുമാറിന്റെ സംവിധാനത്തിലുള്ള 'ബര്‍മുഡ'യാണ്. നവംബര്‍ 11ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ൻ നിഗമാണ് നായകനായി അഭിനയിക്കുന്നത്. സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് 'ബർമുഡ' നിർമിച്ചിരിക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.

നവാഗതനായ കൃഷ്‌ണദാസ് പങ്കിയുടെ രചനയില്‍ വൻതാരനിര അണിനിരക്കുന്ന ചിത്രം ആസ്വാദകരെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്നതാണ്.  ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. അഴകപ്പൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷെയ്‍ലീ കൃഷന്‍, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ്‌ ചിത്രത്തിൽ അണിനിരക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം.   'ഇന്ദുഗോപന്‍' എന്ന കഥാപാത്രത്തെ ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുമ്പോള്‍ 'ഇൻസ്‍പെക്ടര്‍ ജോഷ്വ'യായിട്ടാണ് വിനയ് ഫോര്‍ട്ട് അഭിനയിക്കുന്നത്. മോഹൻലാൽ 'ബർമുഡ'ക്ക് വേണ്ടി പാടിയ പാട്ടുകൊണ്ടും ചിത്രം വേറിട്ടുനിൽക്കുന്നു.

Read More: മകളുടെ സംവിധാനത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത്, 'ലാല്‍ സലാം' പ്രഖ്യാപിച്ചു

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു