'സുലൈമാനും ഡേവിഡും', മാലിക് കാണാൻ ക്ഷണിച്ച് വിനയ് ഫോര്‍ട്ട്

Web Desk   | Asianet News
Published : Jul 09, 2021, 12:37 PM IST
'സുലൈമാനും ഡേവിഡും', മാലിക് കാണാൻ ക്ഷണിച്ച് വിനയ് ഫോര്‍ട്ട്

Synopsis

മാലിക്കില്‍ വിനയ് ഫോര്‍ട്ടും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു.

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് മാലിക്. ഫഹദിനൊപ്പം വിനയ് ഫോര്‍ട്ടും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സിനിമയുടെ ട്രെയിലര്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയിലെ  ഒരു ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് വിനയ് ഫോര്‍ട്ട്.

ഡേവിഡ് എന്ന കഥാപാത്രമായാണ് വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ എത്തുന്നത്. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നതും മഹേഷ് നാരായണൻ ആണ്.

ആന്റോ ജോസഫ് ആണ് ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 27 കോടി രൂപയോളമാണ് ചിത്രത്തിന്റെ ബജറ്റ്. മാലിക് 2019 സെപ്റ്റംബറില്‍ ആണ്  തുടങ്ങിയത്. എന്നാല്‍ കൊവിഡ് കാരണമാണ് ചിത്രം റിലീസ് വൈകിയത്.

സുലൈമാൻ മാലിക് എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങള്‍ ആണ് ഫഹദ് അഭിനയിക്കുന്നത്. തീരദേശ ജനതയുടെയും അവരുടെ നായകനായ സുലൈമാൻ മാലിക്കിന്റെയും കഥയാണ് ചിത്രം പറയുന്നത്. വൻ മേയ്‍ക്ക് ഓവറിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ജൂലൈ 15ന് ആമസോണിലാണ് ചിത്രം റിലീസ് ചെയ്യുക.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ