
മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമയൊരുക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. തന്നോടൊപ്പം ഒരു സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ സമ്മതിച്ചിട്ടുണ്ടെന്നും അതൊരു വലിയ സിനിമയായിരിക്കുമെന്നും വിനയന്‍ പറഞ്ഞിരുന്നു. തങ്ങള്‍ ഇരുവര്‍ക്കും അനുയോജ്യമായ ഒരു മാസ് എന്‍റര്‍ടെയ്‍നര്‍ ചിത്രം ഒരുക്കാനുള്ള കഥയ്ക്കായുള്ള കാത്തിരിപ്പിലാണെന്നും. ഇപ്പോഴിതാ ചെയ്യാന്‍ സാധ്യതയുള്ള മറ്റൊരു പ്രോജക്റ്റിനെക്കുറിച്ചും പറയുകയാണ് വിനയന്‍. മഹാഭാരതത്തിലെ ഭീമന്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രമായിരിക്കും അത്. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ ഇതേക്കുറിച്ച് പറയുന്നത്.
മോഹന്‍ലാല്‍ സിനിമയ്ക്കുള്ള കഥയുടെ ആലോചനയിലാണ്. അതിനു മുന്‍പ് മറ്റൊരു വലിയ സിനിമ ചെയ്‍തേക്കും. മഹാഭാരതത്തില്‍ എനിക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രമാണ് ഭീമന്‍. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥയുടെ വണ്‍ലൈന്‍ ചെയ്‍ത് വച്ചിട്ടുണ്ട്. എംടി സാര്‍ ഭീമന് കൊടുത്ത വിഷ്വല്‍ നമ്മുടെയെല്ലാം മുന്നിലുണ്ട്. അതുപോലെയല്ല എന്‍റെ മനസിലെ ഭീമന്‍. പത്തൊമ്പതാം നൂറ്റാണ്ടിലൂടെ സിജു വില്‍സണെ പ്രേക്ഷകര്‍ വേറെ തലത്തില്‍ സ്വീകരിച്ചാല്‍ സിജുവിനെ വച്ച് ആ സിനിമയുമായി മുന്നോട്ടുപോകും. വലിയ രീതിയില്‍ ചെയ്യുന്ന ആ സിനിമയില്‍ മലയാളത്തില്‍ നിന്ന് സിജു മാത്രമാവും ഉണ്ടാവുക. ഇതര ഭാഷകളില്‍ നിന്ന് ഉള്ളവരാവും മറ്റ് അഭിനേതാക്കള്‍, വിനയന്‍ പറഞ്ഞു.
അതേസമയം വിനയന്‍റെ സംവിധാനത്തില്‍ സിജു വില്‍സണ്‍ നായകനാവുന്ന പത്തൊമ്പതാം നൂറ്റാണ്ട് തിരുവോണ ദിനമായ എട്ടിന് തിയറ്ററുകളില്‍ എത്തും. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുരുഷനെയാണ് സിജു അവതരിപ്പിക്കുന്നത്. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.