'മിന്നല്‍ മുരളി 2' എപ്പോള്‍? ബേസില്‍ ജോസഫിന്‍റെ പ്രതികരണം

Published : Sep 04, 2022, 11:47 AM IST
'മിന്നല്‍ മുരളി 2' എപ്പോള്‍? ബേസില്‍ ജോസഫിന്‍റെ പ്രതികരണം

Synopsis

2021 ല്‍ നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആയിരുന്നു മിന്നല്‍ മുരളി

ഒടിടി റിലീസ് വഴി ഒരു മലയാള ചിത്രത്തിന് എത്രത്തോളം റീച്ച് ഉണ്ടാക്കിയെടുക്കാനാവും എന്നതിന്‍റെ ക്ലാസിക് ഉദാഹരണമായിരുന്നു ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്‍ത മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം 2021ലെ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നെങ്കിലും റിലീസ് നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു. ആദ്യ മണിക്കൂറുകളില്‍ തന്നെ സിനിമാപ്രേമികള്‍ ഏറ്റെടുത്തതോടെ ഭാഷാതീതമായ റീച്ചിലേക്ക് സിനിമ കുതിച്ചു. നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്മസ് റിലീസ് ആയിരുന്ന ചിത്രം ആദ്യ വാരം 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലാണ് ഇടംപിടിച്ചത്. ചിത്രം വന്‍ സ്വീകാര്യത നേടിയതിനു പിന്നാലെയാണ് നിര്‍മ്മാതാവ് സോഫിയ പോള്‍ ഒരു സീക്വല്‍ ഉണ്ടാവുമെന്ന് പറഞ്ഞത്.

"പ്രേക്ഷകര്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്വീകരണം ഫ്രാഞ്ചൈസിയെ അടുത്ത തലത്തില്‍ എത്തിക്കാനുള്ള ലൈസന്‍സ് ആണ്. വലിയ കാര്യങ്ങളാണ് മനസ്സിലുള്ളത്", എന്നാണ് നിര്‍മ്മാതാവ് അന്ന് പറഞ്ഞത്. രണ്ടാം ഭാഗം വരാനുള്ള സാധ്യതകളുണ്ടെന്നും എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാവുന്ന രീതിയില്‍ ആയിട്ടില്ലെന്നുമായിരുന്നു റിലീസ് സമയത്ത് ബേസില്‍ ജോസഫിന്‍റെ പ്രതികരണം. ഇപ്പോഴിതാ മിന്നല്‍ മുരളി സീക്വലിനെക്കുറിച്ചുള്ള ചോദ്യത്തിന് വീണ്ടും മറുപടി നല്‍കിയിരിക്കുകയാണ് ബേസില്‍. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബേസിലിന്‍റെ പ്രതികരണം. 

ALSO READ : ദുല്‍ഖറിന് കൈയടിച്ച് ബോളിവുഡ് പ്രേക്ഷകര്‍; വന്‍ മൗത്ത് പബ്ലിസിറ്റി നേടി 'സീതാ രാമം' ഹിന്ദി പതിപ്പ്

 

"അത്തരമൊരു പ്രമേയത്തിലെ സിനിമയെടുക്കുമ്പോള്‍ ഒരുപാട് ആശങ്കകളും പ്രതിസന്ധികളും ഉണ്ടായിരുന്നു. നമുക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു സൂപ്പര്‍ഹീറോ ആവണം എന്നതായിരുന്നു ആദ്യ വെല്ലുവിളി. രണ്ടാം ഭാ​ഗം ചെയ്യുമ്പോഴും ഒരുപാട് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. തീര്‍ച്ഛയായും രണ്ടാംഭാ​ഗം ഉണ്ടാവുമെങ്കിലും അത് എപ്പോള്‍ വരുമെന്ന് ഇപ്പോള്‍ പറയാനാവില്ല", ബേസില്‍ പറയുന്നു. അതേസമയം ഭാവന സ്റ്റുഡിയോസിന്‍റെ ഓണച്ചിത്രമായ പാല്‍തു ജാന്‍വറില്‍ ബേസിലാണ് നായകന്‍. പ്രസൂണ്‍ എന്ന പേരില്‍ ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറെയാണ് ബേസില്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലായിരുന്നു..'; തുറന്നുപറഞ്ഞ് 'ധൂം' താരം റിമി സെൻ
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ