Pathonpathaam Noottandu : വിനയന്റെ ബി​ഗ് ബജറ്റ് ചിത്രം; 'പത്തൊമ്പതാം നൂറ്റാണ്ട്' സെപ്റ്റംബറിൽ

Published : Jul 17, 2022, 08:28 AM IST
Pathonpathaam Noottandu : വിനയന്റെ ബി​ഗ് ബജറ്റ് ചിത്രം; 'പത്തൊമ്പതാം നൂറ്റാണ്ട്' സെപ്റ്റംബറിൽ

Synopsis

കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവൽ സീസണിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ വിനയൻ അറിയിച്ചിരുന്നു. 

സിജു വിൽസനെ (Siju Wilson)  നായകനാക്കി വിനയൻ (Vinayan) സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട് (Pathonpathaam Noottandu). നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വേഷമിടുന്നത്. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് വിനയൻ. 

പത്തൊമ്പതാം നൂറ്റാണ്ട് ഈ വർഷം സെപ്റ്റംബറിൽ തിയറ്ററുകളിൽ എത്തുമെന്നാണ് വിനയൻ അറിയിച്ചിരിക്കുന്നത്. എന്നാൽ റിലീസ് തിയതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവൽ സീസണിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ വിനയൻ അറിയിച്ചിരുന്നു. 

"പത്തൊൻപതാം നൂറ്റാണ്ടിന്റെ പബ്ളിസിറ്റി വർക്ക് ആരംഭിച്ചിരിക്കുന്നു..ഗോകുലം മുവീസ് തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. എറണാകുളം ഷേണായിസ് തിയറ്ററിൽ വച്ചിരിക്കുന്ന ബോർഡാണിത്..ചിത്രം സെപ്തംബറിൽ തീയറ്ററുകളിൽ എത്തും..." എന്നാണ് വിനയൻ ഫേസ്ബുക്കിൽ കുറിച്ചത്. 

കയാദു ലോഹര്‍ ആണ് പത്തൊമ്പതാം നൂറ്റാണ്ടിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തുക. വന്‍ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. 

'സിജു മലയാളത്തിലെ പുതിയ താരോദയം'; 'പത്തൊമ്പതാം നൂറ്റാണ്ട്' പൊളിക്കുമെന്ന് പ്രേക്ഷകർ

എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ധന്യ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓള്‍ഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് രാജന്‍ ഫിലിപ്പ്, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജേഴ്സ് ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ