മോഹന്‍ലാലിനൊപ്പം മാസ് എന്റർടെയ്നർ; ചിത്രം ആലോചനയിലാണെന്ന് വിനയന്‍

Web Desk   | Asianet News
Published : Jul 18, 2021, 10:55 PM IST
മോഹന്‍ലാലിനൊപ്പം മാസ് എന്റർടെയ്നർ; ചിത്രം ആലോചനയിലാണെന്ന് വിനയന്‍

Synopsis

മോഹന്‍ലാലുമായി ചെയ്യുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കണമെന്നും വിനയന്‍ പറയുന്നു. 

വ്യത്യസ്തതയാർന്ന് സിനിമകളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ ആളാണ് വിനയൻ. ഒരുപിടി മികച്ച സിനിമകളെയും നായിക നായകന്മാരെയും മലയാളത്തിന് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു.  ഇപ്പോഴിതാ മോഹൻലാലിനൊപ്പം ഒരു മാസ് എന്റർടെയ്നർ ചിത്രം ചെയ്യാനുള്ള ആലോചനയിലാണെന്ന് പറയുകയാണ് വിനയൻ. 
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

‘മോഹന്‍ലാല്‍ എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. എനിക്കും ലാലിനും ഇഷ്ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. സിനിമ ചെയ്യുന്നതിന് വേണ്ടി ഒരു ചെറിയ പടം എടുക്കാന്‍ എനിക്ക് താത്പര്യമില്ല. അതിനാല്‍ ഒരു മാസ് എന്റർടെയ്നർ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞത്. ചിത്രത്തിന്റെ കഥ ഇതുവരെ തീരുമാനിച്ചിട്ടില്ല’, വിനയൻ പറയുന്നു. 

മോഹന്‍ലാലുമായി ചെയ്യുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കണം. നിലവില്‍ രണ്ട് കഥകളാണ് മനസിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിനേക്കാളും വലിയ ചിത്രമായിരിക്കും ഇതെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം