
പത്തൊമ്പതാം നൂറ്റാണ്ട്(Pathonpatham Noottandu) എന്ന തന്റെ ബിഗ് ബജറ്റ് ചിത്രത്തിലെ ഇരുപതാമത്തെ ക്യാരക്ടർ പോസ്റ്ററുമായി സംവിധായകൻ വിനയൻ(Vinayan). നവാഗതയായ വർഷ വിശ്വനാഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ജനകി ആയാണ് വർഷ ചിത്രത്തിൽ എത്തുന്നത്.
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നായികയായിരുന്ന വാണി വിശ്വനാഥിന്റെ സഹോദരീപുത്രിയാണ് വർഷ വിശ്വനാഥ്.2022 ഏപ്രിലിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക. സിജു വിൽസൺ നായകനായെത്തുന്ന ചിത്രത്തിൽ പ്രശസ്തരായ അൻപതിലേറെ താരങ്ങൾ അഭിനയിക്കുന്നുണ്ടെന്ന് വിനയൻ കുറിച്ചു.
വിനയന്റെ വാക്കുകൾ
"പത്തൊൻപതാം നൂറ്റാണ്ട്" ൻെറ ഇരുപതാമത്തെ character poster ആയി റിലീസ് ചെയ്യുന്നത് നവാഗതയായ വർഷ വിശ്വനാഥ് അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രത്തിൻേറതാണ്..തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നായികയായിരുന്ന വാണി വിശ്വനാഥിൻെറ സഹോദരീപുത്രിയാണ് വർഷ വിശ്വനാഥ്..
കൗമാരപ്രായത്തിൽ തന്നെ അധ:സ്ഥിത വിഭാഗത്തിൽപ്പെട്ട സാധാരണക്കാരോട് അനുകമ്പയും സ്നേഹവും പ്രകടിപ്പിച്ചിരുന്ന ജാനകിയും സഹോദരി സാവിത്രി തമ്പുരാട്ടിയും ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തുന്ന നവോത്ഥാന പോരാട്ടങ്ങളെ മനസ്സു കൊണ്ട് പിന്തുണച്ചിരുന്നു..
മാറുമറച്ചു നടക്കാനുള്ള പിന്നോക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുകയും.. "സംഘകാലം" പോലെ എല്ലാ ജനവിഭാഗത്തെയും ഒരു പോലെ കാണുന്ന ഒരു കാലം വരുമെന്നും സ്വപ്നം കണ്ടു നടക്കുന്ന ജാനകിക്കുട്ടിയെ വർഷ ഭംഗിയയായി അവതരിപ്പിച്ചിട്ടുണ്ട്...ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന "പത്തൊൻപതാം നൂറ്റാണ്ട്" 2022 ഏപ്രിലിലാണ് തീയറ്ററുകളിൽ എത്തുക.. സിജു വിൽസൺ നായകനായെത്തുന്ന ചിത്രത്തിൽ പ്രശസ്തരായ അൻപതിലേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്.. ഷാജികുമാറും, വിവേക് ഹർഷനും, എം ജയച്ചന്ദ്രനും, സന്തോഷ് നാരായണനും, അജയൻ ചാലിശ്ശേരിയും, സതിഷും, പട്ടണം റഷീദും, ധന്യ ബാലകൃഷ്ണനും, റഫീക് അഹമ്മദും പോലുള്ള പ്രഗത്ഭർ ഈ ചിത്രത്തിൽ എൻെറ കൂടെ സഹകരിക്കുന്നു...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ