Asianet News MalayalamAsianet News Malayalam

ലിയോയില്‍ നിന്നും തൃഷ പുറത്ത്?; കാട്ടുതീപോലെ പടര്‍ന്ന വാര്‍ത്തയില്‍ വിശദീകരണവുമായി തൃഷയുടെ അമ്മ

ഇപ്പോള്‍ ഇതാ ചിത്രത്തിനെക്കുറിച്ച് പരക്കുന്ന ഒരു അഭ്യൂഹം വലിയ വാര്‍ത്തയാകുകയാണ്. ചിത്രത്തിലെ നായികയായ തൃഷയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്നതായിരുന്നു വാര്‍ത്ത. 

Trisha walked out of Thalapathy Vijay-Lokesh Kanagarajs Leo trisha mother Uma clarification on rumour vvk
Author
First Published Feb 8, 2023, 10:29 AM IST

ചെന്നൈ: ഓരോ പബ്ലിസിറ്റി മെറ്റീരിയല്‍ എത്തുമ്പോഴും പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തിവരുന്ന ചിത്രമാണ് ലിയോ. വിജയ്‍യുടെ കരിയറിലെ 67-ാം ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം ഇന്നലെ ആയിരുന്നു. ഇന്നലെ വരെ ദളപതി 67 എന്ന് വിളിക്കപ്പെട്ട ചിത്രത്തിന്‍റെ പേര് ലിയോ എന്നാണ്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്‍ലൈന്‍. ചിത്രം എല്‍സിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) വിന്‍റെ ഭാഗമാണെന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകേഷ് ആരാധകര്‍ പുതിയ ചിത്രത്തിലും അതിനുള്ള സാധ്യതകള്‍ പരമാവധി ആരായുന്നുമുണ്ട്. പബ്ലിസിറ്റി മെറ്റീരിയലുകളിലെ സൂക്ഷ്മാംശങ്ങളില്‍ അതിനായുള്ള തെരച്ചില്‍ നടത്തുന്നുമുണ്ട്. 

ഇപ്പോള്‍ ഇതാ ചിത്രത്തിനെക്കുറിച്ച് പരക്കുന്ന ഒരു അഭ്യൂഹം വലിയ വാര്‍ത്തയാകുകയാണ്. ചിത്രത്തിലെ നായികയായ തൃഷയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്നതായിരുന്നു വാര്‍ത്ത. കശ്മീരില്‍ ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കവേ, നടി തൃഷ ചെന്നൈ വിമാനതാവളത്തില്‍ മടങ്ങിയെത്തി എന്ന് പറയുന്ന ചിത്രങ്ങള്‍ വൈറലായതോടെയാണ് ഈ വാര്‍ത്ത പരന്നത്. 

എന്നാല്‍ ഇതില്‍ വിശദീകരണവുമായി തൃഷയുടെ അമ്മ തന്നെ രംഗത്ത് എത്തി. തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ തമിഴ് ടെലിവിഷൻ ചാനലിനോട് സംസാരിക്കുകയും കിംവദന്തികൾ തള്ളിക്കളയുകയും ചെയ്തു. തൃഷ ഇപ്പോഴും കാശ്മീരിൽ ലിയോയുടെ ചിത്രീകരണത്തിലാണെന്ന് അവർ വെളിപ്പെടുത്തി.

കശ്മീരിലെ കാലാവസ്ഥ കാരണം ലിയോയുടെ സെറ്റിൽ വെച്ചാണ് തൃഷയ്ക്ക് അസുഖം ബാധിച്ചെന്നാണ് പല റിപ്പോർട്ടുകളും നേരത്തെ വന്നത്. എന്നാൽ ആ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് ഉമാ കൃഷ്ണൻ  വാർത്താ ചാനലിന് നൽകിയ സ്ഥിരീകരണം.

അതേ സമയം ലിയോയില്‍ വിജയ്‍ക്കൊപ്പം എത്തുന്ന ഒന്‍പത് താരങ്ങളുടെ പേരുവിവരങ്ങള്‍ അണിയറക്കാര്‍ ഇതിനകം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. തൃഷ 14 കൊല്ലത്തിന് ശേഷമാണ് വിജയ്ക്കൊപ്പം ഒരു ചിത്രം ചെയ്യുന്നത്. 

തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഛായാ​ഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിം​ഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

എക്കാലത്തെയും വലിയ ബോളിവുഡ് ഹിറ്റ്! 10-ാം ദിവസം 'ദംഗലി'നെ മറികടന്ന് 'പഠാന്‍'

'ഏജന്‍റ് ടീന റിപ്പോര്‍ട്ടിംഗ്'; 'വിക്ര'ത്തിലെ താരം വിജയ്‍ക്കൊപ്പം 'ലിയോ'യിലും

Follow Us:
Download App:
  • android
  • ios