Asianet News MalayalamAsianet News Malayalam

റേറ്റിംഗ് എല്ലാം ഫേക്ക് ആണ്, 80 ശതമാനം റിവ്യൂകള്‍ പെയ്ഡാണ്: നിര്‍മ്മാതാവ് വിജയ് ബാബു

5 മില്ല്യണ്‍, 10 മില്ല്യണ്‍ റീച്ച് എന്ന് പറഞ്ഞ് പോസ്റ്റര്‍ വരാറില്ലെ. ഇതെല്ലാം ഫേക്കാണ്. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയ്ക്ക് ഞാന്‍ പറയുകയാണ് ഇതെല്ലാം ഫേക്കാണ്. എന്നാല്‍ ജെനുവിനായി റിവ്യൂ ചെയ്യുന്നവരുണ്ട്.

80 percentage of movie reviews and ratings are paid and fake said vijay babu vvk
Author
First Published Feb 8, 2023, 9:11 AM IST

കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന റൈറ്റിംഗുകള്‍ ഫേക്കും പെയിഡുമാണെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബു ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

പ്രമോഷന്‍ എന്ന കാര്യം ഇന്നത്തെക്കാലത്ത് പ്രധാനമാണ്. അത് സോഷ്യല്‍ മീഡിയ വഴി ആയാലും നടത്തണം. നമ്മള്‍ ഒരു സിനിമ ഇറക്കുന്നുണ്ടെന്ന് നാട്ടുകാര്‍ അറിയണം. അതിനായി സോഷ്യല്‍ മീഡിയ പരസ്യവും ഹോള്‍ഡിംഗും എല്ലാം വേണം. 

പൈസ കൊടുത്ത് റിവ്യൂ എഴുതിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് പിന്നീട് വിജയ് ബാബു പ്രതികരിച്ചത്. നമ്മള്‍ ജീവിക്കുന്നത് ഫേക്ക് വേള്‍ഡിലാണ് എന്ന് പറയും പോലെ എല്ലാം ഫേക്കാണ്. എല്ലാം പെയ്ഡാണ്. റേറ്റിംഗ് ആപ്പില്‍ എന്‍റെ ചിത്രത്തിന്‍റെ റേറ്റിംഗ് 9.9 എന്ന് പണം കൊടുത്ത് നിലനിര്‍ത്താന്‍ സാധിക്കും. അത് തുടര്‍ച്ചയായി നിലനിര്‍ത്താനും പണം നല്‍കിയാല്‍ സാധിക്കും.

നമ്മള്‍ ഇപ്പോള്‍ ഒരു പാട്ട് ഇറക്കുന്നു. അതിന് വണ്‍ മില്ല്യണ്‍ വേണോ, 2 മില്ല്യണ്‍ വേണോ, 10 മില്ല്യണ്‍ വേണോ. ഇപ്പോള്‍ നാം ഒരു ഫേക്ക് സിസ്റ്റത്തിലൂടെയാണ് പോകുന്നത്. ഇപ്പോള്‍ ഒരു പാട്ട് ഇറക്കുമ്പോള്‍ തന്നെ ഫോണ്‍ വരും സാര്‍ 5 മില്ല്യണ്‍ അടിക്കട്ടെ എന്ന് ചോദിച്ച്.

5 മില്ല്യണ്‍, 10 മില്ല്യണ്‍ റീച്ച് എന്ന് പറഞ്ഞ് പോസ്റ്റര്‍ വരാറില്ലെ. ഇതെല്ലാം ഫേക്കാണ്. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയ്ക്ക് ഞാന്‍ പറയുകയാണ് ഇതെല്ലാം ഫേക്കാണ്. എന്നാല്‍ ജെനുവിനായി റിവ്യൂ ചെയ്യുന്നവരുണ്ട്.

എല്ലാവര്‍ക്കും ഒരു പ്രൊഡക്ടില്‍ അഭിപ്രായം പറയാം. അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഒരു പ്രോഡക്ട് റേറ്റിംഗ് ചെയ്യുന്നത് ശരിയല്ല. ഒരാളുടെ പ്രൊഡക്ട് റേറ്റ് ചെയ്യാന്‍ മറ്റൊരാള്‍ അധികാരമില്ല. വേണമെങ്കില്‍ അതില്‍ അഭിപ്രായം പറയാം. ഒരു പടം കാണരുത് എന്നൊന്നും റേറ്റ് ചെയ്യരുത്. 

പെയ്ഡ് റിവ്യൂസ് ഉണ്ട്. 80 ശതമാനം റിവ്യൂകള്‍ പെയ്ഡാണ്. വേറെ നിവൃത്തിയില്ല. ഒരു ചിത്രത്തെ ഡീഗ്രേഡ് ചെയ്യാന്‍ ആളുണ്ട്. അതിനാല്‍ വേറെ വഴിയില്ല. ഒരു നല്ല ചിത്രം ഇറങ്ങുമ്പോള്‍ അത് ഓടരുതെന്ന് കരുതി റിവ്യൂ ചെയ്യുന്നവരുണ്ട്. ഈ അവസരത്തില്‍ നിര്‍മ്മാതാക്കളും നല്ലത് പറയാന്‍ പെയ്ഡ് റിവ്യൂവിനെ ആശ്രയിക്കും. ഞങ്ങള്‍ക്കും ജീവിക്കണ്ടെ. പെയിഡായി സിനിമയെ മോശമായി റിവ്യൂ ചെയ്യാനും സാധിക്കും. 

ഇത്തരം പെയ്ഡ് റിവ്യൂ റേറ്റിംഗിന് വേണ്ടിയുള്ള ബജറ്റുകള്‍ മാറ്റിവയ്ക്കുന്നുണ്ട്. റേറ്റിംഗ് ഉയര്‍ത്താന്‍ പല തീയറ്ററുകളില്‍ നിന്നായി അങ്ങോട്ട് പൈസ കൊടുത്ത് നിര്‍മ്മാതാവ് ടിക്കറ്റ് എടുക്കും. എന്നാല്‍ പടത്തിന് പോകില്ല. അതിന്‍റെ അടിസ്ഥാനത്തില്‍ പിന്നീട് റേറ്റിംഗ് നടത്തും - വിജയ് ബാബു തുറന്നു പറയുന്നു. 

ചിലപ്പോള്‍ തമാശയായി തോന്നും ഒരു സോംഗ് ഇറക്കി ഒരു രാത്രി കഴിയുമ്പോള്‍ 2 മില്ല്യണ്‍ വ്യൂ, 3 മില്ല്യണ്‍ വ്യൂ എന്ന് കാണുമ്പോള്‍ ചിരിവരും. ചിലപ്പോള്‍ തീയറ്ററില്‍ ഈ ചിത്രം ഇറങ്ങിയാല്‍ 20 ആളുകള്‍ കാണില്ലെന്നും വിജയ് ബാബു പറയുന്നു. 

വാർഷികാഘോഷത്തിന് വരുമോയെന്ന് ഇന്‍സ്റ്റഗ്രാം കമന്‍റുമായി നസ്രിയ നസീം; സ്കൂളിലെത്തി ഉണ്ണിമുകുന്ദന്‍

ഒരുമിച്ച് സ്ക്രീനില്‍ എത്തുംമുന്‍പ്; മോഹന്‍ലാലുമായി സൗഹൃദം പുതുക്കി രജനികാന്ത്

Follow Us:
Download App:
  • android
  • ios